- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നരേന്ദ്ര മോദിയുടെ മാതാവും കോവിഡ് വാക്സിനേഷന് വിധേയമായി; യോഗ്യരായ എല്ലാവരെയും വാക്സിനെടുക്കാൻ പ്രചോദിപ്പിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവും കോവിഡ് വാക്സിനേഷന് വിധേയമായി. ഹീരാബെൻ മോദി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച വിവരം വ്യാഴാഴ്ച ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യോഗ്യരായ എല്ലാവരെയും വാക്സിനെടുക്കാൻ പ്രചോദിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
'എന്റെ മാതാവ് കോവിഡ്-19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. നിങ്ങൾക്ക് ചുറ്റുമുള്ള വാക്സിനെടുക്കാൻ യോഗ്യരായവരെ കുത്തിവെപ്പെടുക്കാൻ സഹായിക്കണമെന്നും പ്രചോദിപ്പിക്കണമെന്നും എല്ലാവരോടും അഭ്യർഥിക്കുന്നു' - മോദി ട്വീറ്റ് ചെയ്തു.
രാജ്യത്തെ രണ്ടാംഘട്ട കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായാണ് 99 വയസുള്ള മോദിയുടെ മാതാവ് വ്യാഴാഴ്ച വാക്സിൻ സ്വീകരിച്ചത്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുന്നത്. നേരത്തെ മാർച്ച് ഒന്നിന് പ്രധാനമന്ത്രി തന്നെ വാക്സിനെടുത്താണ് രാജ്യത്തെ രണ്ടാംഘട്ട വാക്സിനേഷന് തുടക്കം കുറിച്ചത്.
മറുനാടന് മലയാളി ബ്യൂറോ