ന്ന് തുടങ്ങാനിരുന്ന ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ഒക്‌ടോബർ 11 ലേക്ക് മാറ്റി.മക്ക-മദീന അൽ ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ഇന്ന മുതൽ ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.എ്ന്നാൽ സർവ്വീസ് 11 ലേക്ക് മാറ്റുകയായിരുന്നു. ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് ചെയ്യാനുള്ള വെബ്സൈറ്റും ടോൾ ഫ്രീ നമ്പറും നിലവിൽ വന്നു.

പുണ്യ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള അൽ ഹറമൈൻ റെയിൽവേ പദ്ധതി കഴിഞ്ഞ ആഴ്ചയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഔദ്യോഗികമായി രാജ്യത്തിന് സമർപ്പിച്ചത്. ആദ്യ ആഴ്ചകളിൽ വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും സർവീസുകൾ. മുഴുവൻ ദിവസങ്ങളിലുമായി സർവീസുകളുടെ എണ്ണം പിന്നീട് വർധിപ്പിക്കും. രാവിലെ 8 നും വൈകുന്നേരം 5 മണിക്കുമായി ദിനേന രണ്ടു സർവീസുകൾ വീതമായിരിക്കും മക്കയിൽ നിന്നും മദീനയിൽ നിന്നും ഉണ്ടാവുക.

www.hhr.sa എന്ന വെബ്സൈറ്റ് വഴി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ആരംഭിച്ചിട്ടുണ്ട്. മക്ക, മദീന, ജിദ്ദ, റാബഖ് എന്നീ സ്റ്റേഷനുകളിലും ടിക്കറ്റ് എടുക്കുവാനുള്ള സൗകര്യം ഉണ്ടാവും. എക്കണോമി, ബിസിനസ് ക്ലാസുകളുടെ ടിക്കറ്റ് നിരക്കുകൾ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. 920004433 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ ട്രെയിൻ സമയസംബന്ധമായും നിരക്കുകളെസംബന്ധിച്ചുമുള്ള മുഴുവൻ വിവരങ്ങളും അറിയാം.