- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; റിപ്പോർട്ട് നൽകാൻ കോഴിക്കോട് റൂറൽ എസ്‌പിക്ക് നിർദ്ദേശം
കോഴിക്കോട്: മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായി റിപ്പോർട്ട് കൈമാറാൻ കോഴിക്കോട് റൂറൽ എസ്‌പിക്ക് നിർദ്ദേശം നൽകി.
ആശുപത്രി ജീവനക്കാരനാണ് കോവിഡ് രോഗിയോട് അപമര്യാദയായി പെരുമാറിയത്. ഞായറാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
നേരത്തെ യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് ഇയാൾ മെസേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് ആശുപത്രി അധികൃതർക്ക് പരാതി നൽകിയെല്ലെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story