ബോളിവുഡ് നടി ഗീതാ ബസ്രയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ഓഫ് സ്പിന്നർ ഹർഭജൻ സിങും തമ്മിലുള്ള വിവാഹം ഉടനെന്ന് ദേശിയ മാദ്ധ്യമങ്ങൾ. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ഈ മാസം പകുതിയോടെ വിവാഹിതരാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പ്രതിശ്രുത വരനും വധുവും ഇക്കാര്യം സ്ഥിതീകരിച്ചിട്ടില്ല.

ഗീത ക്രിക്കറ്റ് കാണാൻ ഹർഭജനൊപ്പം സ്റ്റേഡിയങ്ങളിലെ സ്ഥിര സാന്നിധ്യമാണ്. ഇരുവരും ഒരുമിച്ചു പല വേദികളിൽ പ്രത്യക്ഷപ്പെട്ടതോടെ മാദ്ധ്യമങ്ങൾ പ്രണയം ഉറപ്പിക്കുകയായിരിരുന്നു. എന്നാൽ പ്രണയത്തെക്കുറിച്ചും ഇരുവരുടെയും ഭാഗത്തു നിന്നും സ്ഥിതീകരണം ലഭിച്ചിട്ടില്ല. ബോളിവുഡ് നടിയായ ഗീതയെ ആർക്കും അറിയില്ല പക്ഷേ ഭാജിയുടെ കാമുകിയായ ഗീതയെ എല്ലാവർക്കും അറിയാം.

ദി ട്രെയിൻ എന്ന ബോളിവുഡ് സിനിമയിലൂടെ ശ്രദ്ധേയയായ ഗീത ക്രിക്കറ്റ് കാണാൻ ഹർഭജനൊപ്പം സ്‌റ്റേഡിയത്തിലെ ത്താറുണ്ടായിരുന്നു. മുംബൈ ഇന്ത്യൻസിന്റെ ഗാലറിയിൽ സ്ഥിര സാന്നിധ്യമായിരുന്നു ഗീത. മാത്രമല്ല ക്രിക്കറ്റിന് പുറമെ പലയിടങ്ങളിലും
ഒരുമിച്ചു കാണുകയും ചെയ്തതോടെയാണ് ഗോസിപ്പ് കോളങ്ങൾ പ്രണയം സ്ഥിതീകരിച്ചത്.

ബോളിവുഡ് നടിയെന്നതിനെക്കാളും ഭാജിയുടെ കാമുകിയെന്ന രീതിയിലായിരുന്നു ഗീത അറിയപ്പെട്ടിരുന്നത്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് സുന്ദരികളുമായുള്ള പ്രണയത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഭാജി-ഗീത പ്രണയം. .