- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ ഹാർഡ് ഷോൾഡർ മറികടന്നുള്ള റോഡപകടങ്ങൾ വർദ്ധിച്ചു; പരിശോധന ശക്തമാക്കി ട്രാഫിക് വകുപ്പ്; നിയമലംഘകർക്ക് 1,000 ദിർഹം പിഴയും കാർ ജപ്തിചെയ്യലും ഉറപ്പ്
അബുദാബി:അബുദാബിയിൽ ഹാർഡ് ഷോൾഡർ മറികടക്കുന്നതുകൊണ്ട് ഉണ്ടാകുന്ന റോഡപകടങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. അപകടം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കർശന നിരീക്ഷണമാണ് ട്രാഫിക് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹാർഡ് ഷോൾഡർ മറികടന്നാൽ 1,000 ദിർഹം പിഴയും ഒരു മാസത്തേക്ക് കാർ ജപ്തിചെയ്യലും 12 ബ്ലാക്ക് പോയന്റ് പിഴയും നേരിടേണ്ടിവരും. ആദ്യതവ
അബുദാബി:അബുദാബിയിൽ ഹാർഡ് ഷോൾഡർ മറികടക്കുന്നതുകൊണ്ട് ഉണ്ടാകുന്ന റോഡപകടങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. അപകടം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കർശന നിരീക്ഷണമാണ് ട്രാഫിക് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഹാർഡ് ഷോൾഡർ മറികടന്നാൽ 1,000 ദിർഹം പിഴയും ഒരു മാസത്തേക്ക് കാർ ജപ്തിചെയ്യലും 12 ബ്ലാക്ക് പോയന്റ് പിഴയും നേരിടേണ്ടിവരും. ആദ്യതവണ നിയമലംഘനം നടത്തുന്നവരോട് ഇത് ആവർത്തിക്കരുതെന്ന് താക്കീത് നൽകും. വാഹനം പിടിച്ചെടുക്കുന്ന സ്ഥലത്ത് തന്നെ പിഴ അടയ്ക്കാനും പറയും. എന്നാൽ ഹാരർഡ് ഷോൾഡർ മറികടക്കൽ ആവർത്തിച്ചാൽ പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കും.
നിയമലംഘനം ആവർത്തിച്ചാൽ ഒരു വർഷക്കാലത്തേക്ക് ഇവരെ നിയമലംഘകരായി കണക്കാക്കും. ഏറ്റവും അപകടകരമായ ഡ്രൈവിങ്ങ് സ്വഭാവമാണ് ഹാർഡ്‌ഷോൾഡർ മറികടക്കലെന്നും മറ്റുള്ള റോഡ് ഉപയോക്താക്കളുടെ ജീവന് ഭീഷണിയാണെന്നും അൽ അമെരി വ്യക്തമാക്കി. ഇത്തരം നിയമലംഘനം റോഡിലെ റഡാറുകൾ പിടിച്ചെടുക്കുകയും ട്രാഫിക് വകുപ്പിൽ തെളിവ് ലഭിക്കുകയും ചെയ്യും. മോട്ടോറിസ്റ്റുകൾ റോഡ് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
അബുദാബിയിൽ കഴിഞ്ഞ 10 മാസത്തിനിടെ ഹാർഡ്‌ഷോൾഡർ മറികടന്നതിന് പിഴ ലഭിച്ചത് 6,287 മോട്ടോറിസ്റ്റുകൾക്കാണെന്ന് അബുദാബി ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ജനറൽ ഹെഡ് കേണൽ ഹമദ് മുബാരക് ബിൻ അതാത് അൽ അമേരി അറിയിച്ചു.