- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയോയിൽ ഗുസ്തി താരം ഹർദീപ് സിങ്ങിനും തോൽവി; നർസിങ്ങിനു മത്സരിക്കാൻ അവസരം ലഭിക്കുമോ എന്ന കാര്യത്തിലും ആശങ്ക; ഗുസ്തിയിലും പ്രതീക്ഷകൾ അസ്തമിച്ച് ഇന്ത്യ
റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സിൽ ഗുസ്തിയിലും ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. പുരുഷന്മാരുടെ ഗ്രീക്കോ-റോമൻ 98 കിലോ വിഭാഗത്തിൽ ഹർദീപ് സിങ് തോറ്റതോടെയാണ് പ്രതീക്ഷകൾക്ക് അവസാനമായത്. തുർക്കി താരത്തോടാണു പ്രീക്വാർട്ടറിൽ ഹർദീപിന്റെ തോൽവി. അതിനിടെയാണ് നർസിങ് യാദവിന് മത്സരിക്കാൻ കഴിയുമോ എന്ന കാര്യത്തിലും ആശങ്ക ഉയരുന്നത്. പുരുഷവിഭാഗം ഫ്രീസ്റ്റൈൽ 74 കിലോ വിഭാഗത്തിലാണു നർസിങ് മത്സരിക്കേണ്ടത്. മരുന്നടി വിവാദത്തിൽ ദേശീയ ഏജൻസി നർസിങ്ങിനെ കുറ്റവിമുക്തനാക്കിയെങ്കിലും അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി ഇക്കാര്യം അംഗീകരിക്കില്ലെന്നാണു റിപ്പോർട്ടുകൾ. മത്സരത്തിനു മുമ്പ് നർസിങ് അന്താരാഷ്ട്ര ഏജൻസിക്കു മുന്നിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. വെള്ളിയാഴ്ചയാണു നർസിങ്ങിന്റെ മത്സരം നടക്കേണ്ടത്. എന്നാൽ, അന്താരാഷ്ട്ര ഏജൻസിയുടെ അന്തിമതീരുമാനം വരാതെ നർസിങ്ങിനു മത്സരിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ഗുസ്തിയിൽ ഇന്ത്യയുടെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചുവെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.
റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സിൽ ഗുസ്തിയിലും ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. പുരുഷന്മാരുടെ ഗ്രീക്കോ-റോമൻ 98 കിലോ വിഭാഗത്തിൽ ഹർദീപ് സിങ് തോറ്റതോടെയാണ് പ്രതീക്ഷകൾക്ക് അവസാനമായത്.
തുർക്കി താരത്തോടാണു പ്രീക്വാർട്ടറിൽ ഹർദീപിന്റെ തോൽവി. അതിനിടെയാണ് നർസിങ് യാദവിന് മത്സരിക്കാൻ കഴിയുമോ എന്ന കാര്യത്തിലും ആശങ്ക ഉയരുന്നത്.
പുരുഷവിഭാഗം ഫ്രീസ്റ്റൈൽ 74 കിലോ വിഭാഗത്തിലാണു നർസിങ് മത്സരിക്കേണ്ടത്. മരുന്നടി വിവാദത്തിൽ ദേശീയ ഏജൻസി നർസിങ്ങിനെ കുറ്റവിമുക്തനാക്കിയെങ്കിലും അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി ഇക്കാര്യം അംഗീകരിക്കില്ലെന്നാണു റിപ്പോർട്ടുകൾ. മത്സരത്തിനു മുമ്പ് നർസിങ് അന്താരാഷ്ട്ര ഏജൻസിക്കു മുന്നിൽ ഹാജരാകണമെന്നും നിർദേശമുണ്ട്.
വെള്ളിയാഴ്ചയാണു നർസിങ്ങിന്റെ മത്സരം നടക്കേണ്ടത്. എന്നാൽ, അന്താരാഷ്ട്ര ഏജൻസിയുടെ അന്തിമതീരുമാനം വരാതെ നർസിങ്ങിനു മത്സരിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ഗുസ്തിയിൽ ഇന്ത്യയുടെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചുവെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.