- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ആ സസ്പെൻസ് ഹാർദ്ദിക് തന്നെ പൊളിച്ചു; സോഷ്യൽ മീഡിയയിലെ ആരാധകരെ വട്ടംചുറ്റിച്ച സെൽഫിയിലെ നായിക ആരെന്ന് വെളിപ്പെടുത്തി താരം
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഹാർദ്ദിക് പാണ്ഡ്യ. പാണ്ഡ്യയുടെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ താരം കടന്നു പോകുന്നതും. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് ഹാർദ്ദീക്കിനുള്ളത്. യുവതികളുടെയും മനസ് കീഴടക്കി മുന്നേറുമ്പോൾ ഒരു യുവതിക്കൊപ്പമുള്ള ഹാർദ്ദിക്കിന്റെ സെൽഫിയും വൈറലായിരുന്നു. യുവതിയുമൊത്തുള്ള ഹാർദ്ദീക്കിന്റെ സെൽഫി പ്രത്യക്ഷപ്പെട്ടതോടെ പെൺകുട്ടി ആരെന്ന് തിരക്കി നിരവധി ട്വീറ്റുകളാമ് വന്നത്. ഇതിന് പിന്നാലെ ഗോസിപ്പ് കോളങ്ങളിലും ഹാർദ്ദീക്കും ആ സുന്ദരിയും ഇടംപിടിച്ചു. സോഷ്യൽ മീഡിയയിൽ ആരാധകർ മാത്രമല്ല പ്രമുഖ ദേശീയ മാധ്യമമായ ഡി.എൻ.എ അടക്കം ഹാർദ്ദിക്കിനൊപ്പമുള്ള പെൺകുട്ടി ആരാണെന്നറിയാൻ വെമ്പി നിൽക്കുകയായിരുന്നു. പാണ്ഡ്യയുടെ കാമുകിയാണെന്നും കല്യാണം ഒറപ്പിച്ചെന്നുമൊക്കെ പ്രചരണമുണ്ടായിരുന്നു. ഇപ്പോഴിതാ തനിക്കൊപ്പം കണ്ട പെൺകുട്ടി ആരാണെന്ന് ഹാർദ്ദിക് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ആ പെൺകുട്ടി മറ്റാരുമല്ല, ഹാർദ്ദികിന്റെ സഹോദരി തന്നെയായിരുന്നു. 'രഹസ്യം പൊളിഞ്ഞു,
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഹാർദ്ദിക് പാണ്ഡ്യ. പാണ്ഡ്യയുടെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ താരം കടന്നു പോകുന്നതും. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് ഹാർദ്ദീക്കിനുള്ളത്. യുവതികളുടെയും മനസ് കീഴടക്കി മുന്നേറുമ്പോൾ ഒരു യുവതിക്കൊപ്പമുള്ള ഹാർദ്ദിക്കിന്റെ സെൽഫിയും വൈറലായിരുന്നു.
യുവതിയുമൊത്തുള്ള ഹാർദ്ദീക്കിന്റെ സെൽഫി പ്രത്യക്ഷപ്പെട്ടതോടെ പെൺകുട്ടി ആരെന്ന് തിരക്കി നിരവധി ട്വീറ്റുകളാമ് വന്നത്. ഇതിന് പിന്നാലെ ഗോസിപ്പ് കോളങ്ങളിലും ഹാർദ്ദീക്കും ആ സുന്ദരിയും ഇടംപിടിച്ചു. സോഷ്യൽ മീഡിയയിൽ ആരാധകർ മാത്രമല്ല പ്രമുഖ ദേശീയ മാധ്യമമായ ഡി.എൻ.എ അടക്കം ഹാർദ്ദിക്കിനൊപ്പമുള്ള പെൺകുട്ടി ആരാണെന്നറിയാൻ വെമ്പി നിൽക്കുകയായിരുന്നു. പാണ്ഡ്യയുടെ കാമുകിയാണെന്നും കല്യാണം ഒറപ്പിച്ചെന്നുമൊക്കെ പ്രചരണമുണ്ടായിരുന്നു.
ഇപ്പോഴിതാ തനിക്കൊപ്പം കണ്ട പെൺകുട്ടി ആരാണെന്ന് ഹാർദ്ദിക് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ആ പെൺകുട്ടി മറ്റാരുമല്ല, ഹാർദ്ദികിന്റെ സഹോദരി തന്നെയായിരുന്നു. 'രഹസ്യം പൊളിഞ്ഞു, അതെന്റെ സഹോദരിയാണ്.' എന്നായിരുന്നു ഹാർദ്ദികിന്റ ട്വീറ്റ്. തൊട്ടു പിന്നാലെ ഡി.എൻ.എയും പാണ്ഡ്യയും തമ്മിലുള്ള മത്സരത്തിലും ഹാർദ്ദികിന് ജയമെന്ന സഹോദരൻ കുണാൽ കമന്റും ചെയ്തു.
ഓസ്ട്രേലിയയുമായുള്ള പരമ്പരയ്ക്ക് മുന്നോടിയായി തന്നെ ഹാർദ്ദികിന്റെ കാമുകിയെ തിരഞ്ഞ് സോഷ്യൽ മീഡിയ രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരം പരിനീതി ചോപ്രയുമായുള്ള ഹാർദ്ദികിന്റെ ട്വീറ്റുകളും താരത്തെ പ്രശംസിച്ച് ചില നടിമാർ എത്തുകയും ചെയ്തതോടെ ചർച്ചകൾ കൊഴുക്കുകയായിരുന്നു.