- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി വിൽക്കുന്നതു വ്യാജസ്വപ്നങ്ങൾ മാത്രം; പാർട്ടി നയം വിഭജിച്ചു ഭരിക്കൽ: ഗുജറാത്ത് സർക്കാരിനെതിരെ ആഞ്ഞടിച്ചു പട്ടേൽ സമരനായകൻ ഹർദിക്
അഹമ്മദാബാദ്: ബിജെപി വിൽക്കുന്നതു വ്യാജ സ്വപ്‌നങ്ങളാണെന്നു പട്ടേൽ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ ഹർദിക് പട്ടേൽ. വിഭജിച്ചു ഭരിക്കുക എന്നതാണു ബിജെപിയുടെ നയമെന്നും പട്ടേൽ പറഞ്ഞു. ഗുജറാത്തിലെ ഉനെയിൽ ദളിതർക്കെതിരെ ഗോരക്ഷാ സേന വിഭാഗങ്ങൾ ആക്രമണം അഴിച്ചുവിട്ടതതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹർദിക് പട്ടേലിന്റെ വിമർശനം. ഗുജറാത്തിൽ കുറച്ചു നാളുകളായി നടന്നു കൊണ്ടിരിക്കുന്ന സംഘർഷങ്ങൾക്ക് കാരണം ബിജെപിയുടെ നയങ്ങളാണെന്നും പട്ടേൽ കുറ്റപ്പെടുത്തി. മതത്തിന്റെയും ജാതിയുടേയും പേരിൽ അവർ ജനങ്ങളെ വിഭജിക്കുന്നു. വികസനത്തിലല്ല അവരുടെ വിശ്വാസം മറിച്ച് വർഗീയ കലാപങ്ങളിലാണ്. ബിജെപി കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ തുടക്കമായിരുന്നു ഗുജറാത്ത് കലാപം. കുട്ടികൾക്കെതിരെ പോലും രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുന്നു. ബിജെപി വ്യാജ സ്വപ്നങ്ങളാണ് വിൽക്കുന്നത്. 24 മണിക്കൂറും കറന്റുള്ള ഒരു ഗ്രാമം പോലും ഗുജറാത്തിലില്ല. ഗുജറാത്ത് മോഡൽ എന്ന് പറഞ്ഞ് ഇന്ത്യയിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് ബിജെപി. നരേന്ദ്ര മോദിയുടെ കാലത്ത് ഒരു വിക
അഹമ്മദാബാദ്: ബിജെപി വിൽക്കുന്നതു വ്യാജ സ്വപ്‌നങ്ങളാണെന്നു പട്ടേൽ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ ഹർദിക് പട്ടേൽ. വിഭജിച്ചു ഭരിക്കുക എന്നതാണു ബിജെപിയുടെ നയമെന്നും പട്ടേൽ പറഞ്ഞു.
ഗുജറാത്തിലെ ഉനെയിൽ ദളിതർക്കെതിരെ ഗോരക്ഷാ സേന വിഭാഗങ്ങൾ ആക്രമണം അഴിച്ചുവിട്ടതതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹർദിക് പട്ടേലിന്റെ വിമർശനം. ഗുജറാത്തിൽ കുറച്ചു നാളുകളായി നടന്നു കൊണ്ടിരിക്കുന്ന സംഘർഷങ്ങൾക്ക് കാരണം ബിജെപിയുടെ നയങ്ങളാണെന്നും പട്ടേൽ കുറ്റപ്പെടുത്തി.
മതത്തിന്റെയും ജാതിയുടേയും പേരിൽ അവർ ജനങ്ങളെ വിഭജിക്കുന്നു. വികസനത്തിലല്ല അവരുടെ വിശ്വാസം മറിച്ച് വർഗീയ കലാപങ്ങളിലാണ്. ബിജെപി കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ തുടക്കമായിരുന്നു ഗുജറാത്ത് കലാപം. കുട്ടികൾക്കെതിരെ പോലും രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുന്നു. ബിജെപി വ്യാജ സ്വപ്നങ്ങളാണ് വിൽക്കുന്നത്. 24 മണിക്കൂറും കറന്റുള്ള ഒരു ഗ്രാമം പോലും ഗുജറാത്തിലില്ല. ഗുജറാത്ത് മോഡൽ എന്ന് പറഞ്ഞ് ഇന്ത്യയിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് ബിജെപി. നരേന്ദ്ര മോദിയുടെ കാലത്ത് ഒരു വികനവും ഗുജറാത്തിൽ നടന്നിട്ടില്ല. ഇപ്പോൾ കടം 36 കോടിയിൽ നിന്ന് 3 ലക്ഷം കോടിയായി.
ഗോസംരക്ഷണം ശരിയായി ആഗ്രഹിക്കുന്നവർ ഗോശാല കെട്ടി ഗോക്കളെ സംരക്ഷിക്കുകയാണ് വേണ്ടത്. അല്ലാതെ അതിന്റെ പേരിൽ മനുഷ്യരെ അക്രമിക്കുകയല്ല വേണ്ടതെന്നും ഹർദിക് പട്ടേൽ പറഞ്ഞു.



