അഹമ്മദാബാദ്: ഗൂജറാത്ത് നിയമസഭാ തിരഞെടുപ്പിൽ വോട്ടിങിൽ തിരിമറി നടത്താൻ സോഫറ്റ്‌വെയർ എഞ്ചിനീയർമാരെ ബിജെപി വാടകയ്‌ക്കെടുത്തിരുന്നുവെന്ന് ഹർദ്ദിക് പട്ടേലിന്റെ ട്വീറ്റ്. 4000 വോട്ടിങ് മെഷീനുകൾ ചോർത്തിയെന്നും ഹർദ്ദിക് ആരോപിച്ചു. വോട്ടെണ്ണൽ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുന്നേയായാണ് ഹർദ്ദിക് ട്വീറ്റ് ചെയ്തത്.

വോട്ടിങിൽ തിരിമറി നടത്താൻ അഹമ്മദാബാദിലെ കമ്ബിനിയിൽ നിന്ന്140 എഞ്ചിനീയർമാരെ വാടകയ്‌ക്കെടുത്തു. വൈസ്‌നഗർ, രത്‌നാപൂർ, വാവ് എന്നിവിടങ്ങളിലും പട്ടേൽ ഭൂരിപക്ഷ പ്രദേശങ്ങളിലും ഇവി എം മെഷീൻ ചോർത്താൻ ശ്രമം നടന്നുവെന്നും ഹർദ്ദിക് ആരോപിച്ചു.