കോഴിക്കോട്: മലയാളം സിനിമാ ലോകത്തെ നിറസാന്നിധ്യമായ ഹരീഷ് കണാരൻ ഇനി പുതുപുത്തൻ കാറിൽ പാറിപ്പറക്കും. കോമഡി സ്‌കിറ്റുകളിലുടെ സിനിമയിലെത്തിയ ഹരീഷ് പുതിയ ജീപ്പാണ് കരസ്ഥമാക്കിയത്. കോംപസിന്റെ ലിമിറ്റഡ് എഡിഷനാണ് ഹരീഷ് സ്വന്തമാക്കിയത്.

നാല്, രണ്ട് വീൽ ഡ്രൈവ് ഓപ്ഷനുകളിലുള്ള ജീപ്പ് കോംപസ് ലിമിറ്റഡ് എഡിഷൻ സെപ്റ്റംബറിലാണ് വിപണിയിലെത്തിയത്. 2 ലിറ്റർ മൾട്ടി ജെറ്റ് ഡീസൽ, 1.4 ലിറ്റർ പെട്രോൾ എൻജിനുകളുടെ കരുത്തിലെത്തിയ മോഡലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 173 പി.എസ് കരുത്തും 350 എൻ.എം ടോർക്കും ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഡീസൽ എൻജിൻ. 162 ബി.എച്ച്.പി കരുത്തും 250 എൻ.എം ടോർക്കും നൽകുന്നതാണ് പെട്രോൾ എൻജിൻ. കോംപസിന്റെ എക്‌സ് ഷോറൂമ വില ആരംഭിക്കുന്നത് 15.47 ലക്ഷമാണ്.

കോംപസിന്റെ ലിമിറ്റഡ് വകഭേദമാണ് കൊച്ചിയിലെ ജീപ്പ് ഡീലർഷിപ്പായ പിനാക്കിളിൽ നിന്ന് താരം സ്വന്തമാക്കിയത്. ജീപ്പ് കോംപസിന്റെ സുരക്ഷയും സൗകര്യങ്ങളുമാണ് ഈ വാഹനത്തിൽ കൊണ്ടെത്തിച്ചത്, സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ചൊരു വാഹനമാണ് ജീപ്പ്, കാണാനും അടിപൊളി ഹരീഷ് കണാരൻ പറയുന്നു. ആദ്യമായിട്ടാണ് ഒരു എസ്യുവി വാങ്ങുന്നത്. മാരുതി സെന്നും, ഫോക്സ്വാഗനൻ പോളോയുമാണ് കോംപസിനെ കൂടാതെ സ്വന്തമായുള്ളത്.

ജീപ്പിന്റെ ചെറു എസ്യുവി കോംപസ് ഇന്ത്യയിൽ എത്തിയത് കഴിഞ്ഞ ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതൽ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്. 2 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ, 1.4 ലീറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളാണ് കോംപസിനുള്ളത്. 3750 ആർപിഎമ്മിൽ 173 പിഎസ് കരുത്തും 1750 മുതൽ 2500 വരെ ആർപിഎമ്മിൽ 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണു 2 ലീറ്റർ ഡീസൽ എൻജിനും 162 എച്ച് പി വരെ കരുത്തും 250 എൻ എം വരെ ടോർക്കും നൽകുന്ന 1.4 ലീറ്റർ പെട്രോൾ എൻജിനുമാണുള്ളത്.

മലയാള സിനിമ ലോകത്തെ ഇഷ്ട എസ്യുവിയായി മാറുകയാണ് ജീപ്പ്. നേരത്തെ ബിജുകുട്ടനും പ്രയാഗ മാർട്ടിനും ശ്രീനിവാസനും ഉണ്ണിമുകുന്ദനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ മിഥുൻ മാനുവലും ജീപ്പിന്റെ ഈ ചെറു എസ്യുവി സ്വന്തമാക്കിയിരുന്നു.