- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിനെയും പ്രിയദർശനെയും സംഘി എന്ന് വിളിക്കാൻ എളുപ്പമാണ്; സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറുക്കൻ കല്യാണങ്ങളെ കാണാതെ പോകരുത്; പ്രിയപ്പെട്ട സത്യേട്ട ഇത്തരം നിലപാടിനോട് ഞങ്ങൾ കമ്യൂണിസ്റ്റുകാർ കടക്ക് പുറത്തെന്ന് പറയും; സത്യൻ അന്തിക്കാടിനെ വിമർശിച്ച് ഹരീഷ് പേരടി
കഴിഞ്ഞ ദിവസം സത്യൻ അന്തിക്കാടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തമ്മിൽ നടന്ന ഒരു അഭിമുഖം ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.മോഹൻലാലിനെയും പ്രിയദർശനെയും സംഘി എന്ന് വിളിക്കാൻ എളുപ്പമാണെന്നും എന്നാൽ സംവിധായകൻ സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറുക്കൻ കല്യാണങ്ങളെ കാണാതെ പോകരുതെന്നും ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു.
നിരവധി കഥാപാത്രങ്ങൾ തന്ന പ്രിയപ്പെട്ട സംവിധായകനാണ് അങ്ങെന്നും എന്നാൽ ഇത്തരം കുറുക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കടക്ക് പുറത്ത് എന്ന് തന്നെ പറയുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.കഴിഞ്ഞ ദിവസം മാതൃഭൂമിയിൽ സത്യൻ അന്തിക്കാടും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള അഭിമുഖം പ്രസിദ്ധീകരിച്ച് വന്നിരുന്നു.
അതിൽ 'മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറയാൻ തോന്നിയിട്ടുണ്ടോ' എന്ന് സത്യൻ അന്തിക്കാട് ഉമ്മൻ ചാണ്ടിയോട് ചോദിക്കുന്നുണ്ട്. എന്നാൽ ഈ ചോദ്യവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നുകൊണ്ടിരിക്കേയാണ് സിനിമാ മേഖലയിൽ നിന്നുമുള്ളയാൾ പ്രതികരണവുമായി രംഗത്തെത്തുന്നത്.
അടുത്തകാലം വരെ സത്യൻ അന്തിക്കാട് സത്യസന്ധതയുള്ള കലാകാരനാണെന്ന് തെറ്റിദ്ധരിച്ച ഒരു പാവം കമ്മ്യൂണിസ്റ്റ്കാരനാണ് താനെന്ന് ഹരീഷ് പറഞ്ഞു.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന സിനിമയ്ക്ക് കൃത്യമായ ഒരു വലത് പക്ഷ രാഷ്ട്രീയമുണ്ടായിരുന്നു എന്നും അത് വൈകി മാത്രം മനസിലാക്കിയ ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് താനെന്നും ഹരീഷ് ചൂണ്ടിക്കാട്ടി.സന്ദേശം സിനിമയുടെ പേരിൽ ശ്യാം പുഷ്‌കരനോട് പ്രകടിപ്പിച്ച വിയോജിപ്പ് ഈ അവസരത്തിൽ താൻ പിൻവലിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.