- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിക്കാൻ വേണ്ടി എന്തും പറയാൻ തയ്യാറാവുന്നത് ഇടതുപക്ഷ വിരുദ്ധതയാണ്; രമ്യ ഹരിദാസിനെതിരായ സൈബർ ആക്രമണങ്ങളെ വിമർശിച്ച് ഹരീഷ് പേരടി
തിരുവനന്തപുരം: ആലത്തൂർ എംപി രമ്യ ഹരിദാസും വിടി ബൽറാമും അടങ്ങിയ സംഘം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായ ആരോപണത്തിന് പിന്നാലെ ഇടതുപക്ഷ പ്രവർത്തകർ നടത്തുന്ന സൈബർ ആക്രമണത്തിന് വിമർശിച്ച് നടൻ ഹരീഷ് പേരടി. രമ്യ ഹരിദാസിനെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
രമ്യയും, ബൽറാമും കൂട്ടുകാരും കാണിച്ചത് തെമ്മാടിത്തരമാണ്. അതിനെ എതിർക്കാൻ ഇത്തരം വാക്കുകൾ നിറഞ്ഞ ബോർഡുകൾ പ്രചരിപ്പിക്കുന്നത് അതിനേക്കാൾ വലിയ തെമ്മാടിത്തരമാണ്. പക്കാ സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ്. ജയിക്കാൻ വേണ്ടി എന്തും പറയാൻ തയ്യാറാവുന്നത് ഇടതുപക്ഷ വിരുദ്ധതയുമാണ്.- ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,
രമ്യയും, ബലറാമും കൂട്ടുക്കാരും കാണിച്ചത് തെമ്മാടിത്തരമാണ്. അതിനെ എതിർക്കാൻ ഇത്തരം വാക്കുകൾ നിറഞ്ഞ ബോർഡുകൾ പ്രചരിപ്പിക്കുന്നത് അതിനേക്കാൾ വലിയ തെമ്മാടിത്തരമാണ്. പക്ക സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ്. ജയിക്കാൻ വേണ്ടി എന്തും പറയാൻ തയ്യാറാവുന്നത് ഇടതുപക്ഷ വിരുദ്ധതയുമാണ്. ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് പ്രചരിക്കുന്നതാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നത്.
മറുനാടന് ഡെസ്ക്