- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് ചിത്രത്തിൽ സൂപ്പർ റോളിൽ ഹരീഷ് പേരടി; മലയാളത്തിൽ സ്വഭാവ നടനായും വില്ലനായും തിളങ്ങിയ കലാകാരൻ കോളിവുഡിലേക്ക് ചുവടു വെക്കുന്നു
മലയാള സിനിമയിൽ സ്വഭാവ നടനായും വില്ലനായും നിറഞ്ഞ് നിൽക്കുന്ന നടനാണ് ഹരീഷ് പേരാടി. നാടക രംഗത്തു നിന്നും സിനിമയിൽ എത്തി തിളങ്ങിയ താരത്തിനെ കാത്ത് വലിയൊരു അവസരം കൂടി വന്നിരിക്കയാണ്. മലയാളത്തിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ ഹരീഷ് പേരാടി തമിഴിൽ ഇത് ആദ്യമായി തന്റെ സാന്നിധ്യം അറിയിക്കാൻ പോകുകയാണ്. അതും വിജയ്ചിത്രത്തിലൂടെ തമിഴിൽ സ്വപ്നനടന്മാരിൽ ഒരാളായ ഇളയദളപതി വിജയ്ക്കൊപ്പമാണ് ഹരീഷ് പേരാടി തന്റെ തമിഴിലേക്കുള്ള സാന്നിധ്യം അറിയിക്കുന്നത്. ആറ്റ്‌ലീ സംവിധാനം ചെയുന്ന വിജയ്യുടെ 61-ാം മത്തെ ചിത്രത്തിലൂടെയാണ് ഹരീഷ് പേരാടി തമിഴിൽ എത്തുന്നത്. ആറ്റ്‌ലീ വിജയ് സിനിമയുടെ സെറ്റിൽ ഹരീഷ് പേരാടി ഇളയദളപതി വിജയ് യോടപ്പം നിൽക്കുന്ന ഫോട്ടോ സമൂഹ മാധ്യങ്ങളിൽ നിറഞ്ഞ നിൽക്കുയാണ്. തെറിക്ക് ശേഷം ആറ്റ്‌ലി വിജയ് ടീം വീണ്ടും ഒന്നിക്കുമ്പോൾ ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത് ബഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ കഥാകൃത്ത് വിജയേന്ദ്രപ്രസാദ് ആണ്.
മലയാള സിനിമയിൽ സ്വഭാവ നടനായും വില്ലനായും നിറഞ്ഞ് നിൽക്കുന്ന നടനാണ് ഹരീഷ് പേരാടി. നാടക രംഗത്തു നിന്നും സിനിമയിൽ എത്തി തിളങ്ങിയ താരത്തിനെ കാത്ത് വലിയൊരു അവസരം കൂടി വന്നിരിക്കയാണ്. മലയാളത്തിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ ഹരീഷ് പേരാടി തമിഴിൽ ഇത് ആദ്യമായി തന്റെ സാന്നിധ്യം അറിയിക്കാൻ പോകുകയാണ്. അതും വിജയ്ചിത്രത്തിലൂടെ
തമിഴിൽ സ്വപ്നനടന്മാരിൽ ഒരാളായ ഇളയദളപതി വിജയ്ക്കൊപ്പമാണ് ഹരീഷ് പേരാടി തന്റെ തമിഴിലേക്കുള്ള സാന്നിധ്യം അറിയിക്കുന്നത്. ആറ്റ്‌ലീ സംവിധാനം ചെയുന്ന വിജയ്യുടെ 61-ാം മത്തെ ചിത്രത്തിലൂടെയാണ് ഹരീഷ് പേരാടി തമിഴിൽ എത്തുന്നത്.
ആറ്റ്‌ലീ വിജയ് സിനിമയുടെ സെറ്റിൽ ഹരീഷ് പേരാടി ഇളയദളപതി വിജയ് യോടപ്പം നിൽക്കുന്ന ഫോട്ടോ സമൂഹ മാധ്യങ്ങളിൽ നിറഞ്ഞ നിൽക്കുയാണ്. തെറിക്ക് ശേഷം ആറ്റ്‌ലി വിജയ് ടീം വീണ്ടും ഒന്നിക്കുമ്പോൾ ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത് ബഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ കഥാകൃത്ത് വിജയേന്ദ്രപ്രസാദ് ആണ്.