ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി പുറത്താക്കപ്പെട്ട മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് യുസി.ധ്യാനിയുടെ സിംഗിൾ ബഞ്ചാണ് ഹരിഷ് റാവത്തിന്റെ ഹർജി പരിഗണിക്കുന്നത്. കോൺഗ്രസ് നേതാവും അഭിഷേക് മനു സിങ്‌വിയാണ് റാവത്തിന് വേണ്ടി ഹാജരാകുന്നത്. 356ാം വകുപ്പ് പ്രയോഗിക്കുന്നതിന് അനുകൂലമായ യാതൊരു സാഹചര്യവും സംസ്ഥാനത്തുണ്ടായിരുന്നില്ലെന്ന് അഭിഷേക് മനു സിങ്‌വി പറഞ്ഞു.