- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിഫൈഡ് വണ്ടിക്ക് പൊലീസ് ഫൈൻ അടിച്ചു എന്നതാണോ അതോ ആ ഫ്രീക്ക് പിള്ളേർക്ക് ഒരു പണി കിട്ടി എന്നതിലാണോ നമുക്ക് സന്തോഷം? ട്രോളുകൾ കാണുമ്പോൾ യൗവ്വനം നഷ്ടപ്പെട്ട അമ്മാവന്മാരുടെ ചൊരുക്കാണ് ഓർമ്മ വരുന്നത്: വേറിട്ട പോസ്റ്റുമായി ഹരീഷ് ശിവരാമകൃഷ്ണൻ
കൊച്ചി: യൂട്യൂബേഴ്സായ ഇ ബുൾ ജെറ്റ് ബ്രദേഴ്സ് റിമാൻഡിലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ന്യായാന്യായങ്ങളെ ചൊല്ലി ചൂടേറിയ സംവാദം നടക്കുകയാണ്. ട്രോളുകളും ഏറെ. വ്ളോഗർമാരായ എബിനും ലിബിനുമെതിരെ കണ്ണൂർ ആർടിഒ നടപടി സ്വീകരിച്ചതിന് പിന്നാലെ ഉയർന്ന കേരളം കത്തും ആഹ്വാനങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു ട്രോളുകൾ. ട്രോളുകളെ കുറിച്ചുള്ള വേറിട്ടൊരു അഭിപ്രായമാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്.
മോദിഫൈഡ് വണ്ടിക്ക് ഫൈൻ അടപ്പിച്ചു എന്നതിനേക്കാൾ ഫ്രീക്കന്മാരായ ആ പിള്ളേർക്ക് പണി കിട്ടി എന്നതിലാണ് പലർക്കും സന്തോഷമെന്നാണ് ഹരീഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഫൈൻ അടക്കുന്നതിൽ ഒന്നും പ്രശ്നമില്ല. എന്നാൽ പല രീതിയിലും സാധാരണ ജീവിതത്തിൽ നിന്നും രീതികളിൽ നിന്നും വ്യത്യസ്തമായി ജീവിക്കുന്നവർക്ക് ഒരു പണി കിട്ടിയതിലുള്ള ക്രുവൽ സാറ്റിസ്ഫാക്ഷനാണ് ഇവിടെ കാണുന്നത് എന്നാണ് തനിക്ക് തോന്നുന്നത്. അവർക്കെതിരെയുള്ള ട്രോളുകൾ കാണുമ്പോൾ യൗവ്വനം നഷ്ടപ്പെട്ട അമ്മാവന്മാരുടെ ചൊരുക്കാണ് ഓർമ്മവരുന്നതെന്നും ഹരീഷ് അഭിപ്രായപ്പെട്ടു.
ഹരീഷ് ശിവരാമകൃഷ്ണന്റെ വാക്കുകൾ:
Modified വണ്ടിക്ക് പൊലീസ് ഫൈൻ അടിച്ചു എന്നതാണോ അതോ ആ freak പിള്ളേർക്ക് ഒരു പണി കിട്ടി എണ്ണത്തിലാണോ നമുക്ക് സന്തോഷം എന്ന് മാത്രം മനസിലായില്ല. നിയമം തെറ്റിച്ചാ ഫൈൻ കിട്ടും, കിട്ടണം. വണ്ടി തോന്നിയ പോലെ modify ചെയ്താ mvd ഫൈൻ അടിക്കും.
എന്റെ കൗതുകം വേറേ ആണ് - പല ഇടത്തും കൺവെൻഷനിൽ നിന്ന് മാറി സഞ്ചരിച്ചവർക്ക് ഒരു പണി കിട്ടിയതിൽ ഉള്ള ഒരു cruel satisfaction ആണ് പലർക്കും എന്ന് തോന്നി പോവുക ആണ്. എല്ലാ നിയമ ലംഘനവും കാണുമ്പോ ഉണ്ടാവാത്ത ഒരു പ്രത്യേക തരം നിയമ സ്നേഹം പലയിടത്തും കാണുമ്പോ പഴയ ഒരു കാര്യം ഓർമ്മ വന്നതാണ്.
പണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോ silencer modify ചെയ്ത ബുള്ളറ്റ് കാണുമ്പോ പല അമ്മാവന്മാർക്കും 'ഇവനെ police ഇൽ പിടിപ്പിക്കണം...' എന്ന് തോന്നാറുണ്ടായിരുന്നു. ശബ്ദ മലിനീകരണം ആണ് കാരണം എന്നൊക്കെ അവർ തള്ളാറുണ്ടായിരുന്നെങ്കിലും, യഥാർത്ഥ കാരണം ഈ 'ചെത്തു' പിള്ളേരെ ഒന്നു നിലയ്ക്കുന്നു നിർത്തണം എന്ന യൗവനം നഷ്ടപ്പെട്ടവരുടെ ചൊരുക്ക് ആയിരുന്നു. ഇപ്പോഴത്തെ ഓരോ ട്രോൽ കണ്ടപ്പോ ആ അമ്മാവന്മാരെ ഓർമ്മ വന്നു അത്രേ ഉള്ളു.
ഈ bull jet enthaa എന്ന് എനിക്ക് അറീല്ല, ഈ bull jet ഇന് പിന്തുണയുമായി കവർ ഗായകൻ ഹരീഷ് ശിവരാമൻ എന്ന് ദയവായി ലേഖനം എഴുതരുത്. സ്വന്തമായി ഒരു cow jet പോലും എനിക്ക് ഇല്ല.
മറുനാടന് മലയാളി ബ്യൂറോ