- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വർഷക്കാലം നിരവധി പെൺകുട്ടികളെ മാറി പരീക്ഷിച്ച ഹാരി ഒടുവിൽ രണ്ടാം കെട്ടുകാരിയിൽ എത്തിയതെന്തുകൊണ്ടെന്നറിയാമോ...? സെലിബ്രിറ്റിയെ വധുവാക്കാൻ തപ്പി നടന്ന കഥ പറഞ്ഞ് സുഹൃത്തുക്കൾ
അങ്ങനെ അവസാനം തന്റെ രഹസ്യ പ്രണയിനിയായ മേഗൻ മെർകിളിനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം ഹാരി രാജകുമാരുൻ നടത്തിയിരിക്കുകയാണല്ലോ. തന്നേക്കാൾ പ്രായമുള്ള രണ്ടാം കെട്ട് കാരിയെ ഇദ്ദേഹം എന്തിനാണ് മിന്നുകെട്ടുന്നതെന്ന് നിരവധി പേരുടെ മനസിൽ ഉയർന്ന ചോദ്യമാണ്. എന്നാൽ യാദൃശ്ചികമായല്ല ഹാരി മേഗനെ വിവാഹം കഴിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതായത് മേഗനെ പോലുള്ള ഒരു സെലിബ്രിറ്റിയെ വധുവാക്കാൻ ഹാരിക്ക് നേരത്തെ തന്നെ അതിയായ താൽപര്യമായിരുന്നുവെന്നും ഇത്രയും കാലം അതിനായുള്ള അന്വേഷണത്തിലായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത ചില സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്. അക്കാരണത്താലാണ് കഴിഞ്ഞ പത്ത് വർഷക്കാലം നിരവധി പെൺകുട്ടികളെ മാറി പരീക്ഷിച്ച ഹാരി അവരെയൊന്നും വിവാഹം കഴിക്കാതിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. പ്രശസ്തയായ ഒരു വധുവിന് മാത്രമേ രാജകുമാരനെന്ന നിലയിൽ തനിക്കൊപ്പം ജീവിക്കാൻ സാധിക്കുകയുള്ളുവെന്ന് തന്റെ ഒരു മനസാക്ഷി സൂക്ഷിപ്പുകാരിയോട് ഹാരി ഒരിക്കൽ മനസ് തുറന്നിരുന്നുവെന
അങ്ങനെ അവസാനം തന്റെ രഹസ്യ പ്രണയിനിയായ മേഗൻ മെർകിളിനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം ഹാരി രാജകുമാരുൻ നടത്തിയിരിക്കുകയാണല്ലോ. തന്നേക്കാൾ പ്രായമുള്ള രണ്ടാം കെട്ട് കാരിയെ ഇദ്ദേഹം എന്തിനാണ് മിന്നുകെട്ടുന്നതെന്ന് നിരവധി പേരുടെ മനസിൽ ഉയർന്ന ചോദ്യമാണ്. എന്നാൽ യാദൃശ്ചികമായല്ല ഹാരി മേഗനെ വിവാഹം കഴിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതായത് മേഗനെ പോലുള്ള ഒരു സെലിബ്രിറ്റിയെ വധുവാക്കാൻ ഹാരിക്ക് നേരത്തെ തന്നെ അതിയായ താൽപര്യമായിരുന്നുവെന്നും ഇത്രയും കാലം അതിനായുള്ള അന്വേഷണത്തിലായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത ചില സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്.
അക്കാരണത്താലാണ് കഴിഞ്ഞ പത്ത് വർഷക്കാലം നിരവധി പെൺകുട്ടികളെ മാറി പരീക്ഷിച്ച ഹാരി അവരെയൊന്നും വിവാഹം കഴിക്കാതിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. പ്രശസ്തയായ ഒരു വധുവിന് മാത്രമേ രാജകുമാരനെന്ന നിലയിൽ തനിക്കൊപ്പം ജീവിക്കാൻ സാധിക്കുകയുള്ളുവെന്ന് തന്റെ ഒരു മനസാക്ഷി സൂക്ഷിപ്പുകാരിയോട് ഹാരി ഒരിക്കൽ മനസ് തുറന്നിരുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സമ്മറിലായിരുന്നു 33 കാരനായ ഹാരി 36 കാരിയായ മേഗനെ ടൊറന്റോയിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ടിരുന്നത്. ഇത്തരത്തിൽ ഒരു പ്രശസ്ത നടിയെ ഹാരി കണ്ട് ഇഷ്ടപ്പെടുമെന്ന് അന്നൊന്നും താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും മനസാക്ഷി സൂക്ഷിപ്പുകാരി പ്രതികരിക്കുന്നു.
അതിന് മുമ്പ് ചെൽസി ഡേവി(32), ക്രെസിഡ ബോനാസ് (28) എന്നീ യുവതികളെ ഹാരി ഗൗരവകരമായി പ്രണയിച്ചിരുന്നു. എന്നാൽ ഒരു രാജകുമാരനെന്ന നിലയിൽ ഹാരിക്കൊപ്പം എപ്പോഴും സുരക്ഷയുടെ സൂക്ഷ്മനിരീക്ഷണമുള്ളതിനാൽ തങ്ങൾക്ക് അതിനൊപ്പം പിടിച്ച് നിൽക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് ഈ യുവതികൾ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു ഈ ഒരു തിരിച്ചറിവിൽ നിന്നായിരിക്കാം ഹാരി പിന്നീട് ഒരു സെലിബ്രിറ്റിയെ മാത്രം വധുവാക്കാൻ തീരുമാനിച്ചതെന്നും സുഹൃത്തുക്കൾ പറയുന്നു. ഹാരിക്കൊപ്പമുള്ള ഏഴ് വർഷത്തെ പ്രണയകാലത്തെ അസഹനീയമെന്നാണ് ഡേവി പിന്നീട് വെളിപ്പെടുത്തിയിരുന്നത്.
അതിനാൽ പേരും പ്രശസ്തിയും ഉള്ള ഒരാൾക്ക് മാത്രമേ രാജകുമാരനെന്ന നിലയിൽ തന്റെ ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കുകയുള്ളുവെന്ന് ഹാരി തിരിച്ചറിയുകയായിരുന്നുവെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു. തന്റെ സാധാരണ ഗേൾ ഫ്രണ്ടുമാർക്കൊന്നും ഇതിനുള്ള കഴിവില്ലെന്നും ഹാരി മനസിലാക്കാൻ വൈകിയില്ല. മേഗനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ പ്രായത്തിൽ തന്നെ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിൽ എത്തിയിരുന്നു. അക്കാരണത്താൽ ആ പ്രണയത്തെ മിന്നുകെട്ടിലെത്തിക്കാൻ രാജകുമാരൻ താൽപര്യപ്പെടുകയും ചെയ്തു.
പത്ത് വർഷക്കാലത്തിനിടെ ഹാരി പോപ്സ്റ്റാറുകൾ, സൊസൈറ്റി ഗേൾസ്, മോഡലുകൾ തുടങ്ങിയ നിരവധി യുവതികളുമായി അടുത്തിടപഴകിയിരുന്നു. അതിന് ശേഷമാണ് അവസാനം മേഗനിലെത്തിയിരിക്കുന്നത്. പോപ്പ് സ്റ്റാറായ എല്ലി ഗൗൽഡിംഗുമായി ഹാരിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഡോക്ടറായ ജെന്ന കോൾമാൻ,ഗായികയായ മോളി കിങ്, എന്നിവരുമായും ഹാരിക്ക് ബന്ധമുണ്ടായിരുന്നു. 2011ൽ ഡേവിയുമായി വേർപിരിഞ്ഞ ശേഷം ഹാരിയുടെ ആദ്യ ഗേൾഫ്രണ്ടായിരുന്നു ബ്രൂഡെനെൽ ബ്രൂസ്.