- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാരിയുടെ മനസ്സമ്മത ചിത്രം കൊട്ടാരത്തിൽ സ്ഥാപിച്ച് രാജ്ഞിയുടെ സ്വീകരണം; നാക്ക് നീട്ടി ആരാധകരെ കോക്രി കാണിച്ച് മേഗന്റെ പ്രകടനം; കഴുത്തിൽ ചുറ്റിയത് ഒരു ലക്ഷം രൂപ വിലയുള്ള ഷാൾ; കേയ്റ്റിനെ മൂലക്കിരുത്തി ഹാരിയുടെ വധുവിന്റെ മിന്നുന്ന പ്രകടനം
ഹാരിയുടെ വധുവാകുന്നതിന് മുമ്പ് തന്നെ മേഗൻ മെർകിൾ ബ്രിട്ടീഷ് രാജകുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിച്ച് വാർത്തകളിലെ തിളങ്ങുന്ന താരമായി മാറിയിരിക്കുകയാണ്. ഹാരിയുടെയും മേഗന്റെയും മനസ്സമ്മത ചിത്രം കൊട്ടാരത്തിൽ സ്ഥാപിച്ച് രാജ്ഞി മേഗനെ സ്വീകരിച്ചത്. അതിനിടെ മേഗനെ ഒരു നോക്ക് കാണാൻ ആരാധകർ തിക്കും തിരക്കും കൂട്ടിയെത്തിയിരുന്നു. അവരോട് നാക്ക് നീട്ടി കോക്രി ഹരം കൊള്ളിക്കാനും മേഗൻ മറന്നില്ല. പതിനായിരക്കണക്കിന് ആരോധകരുള്ള ഈ അമേരിക്കൻ അഭിനേത്രി കഴുത്തിൽ ചുറ്റിയത് 1000 പൗണ്ട് വിലയുള്ള ഷാളായിരുന്നു. പൊതുവേദികളിലും രാജകീയ ചടങ്ങുകളിലും നാളിതുവരെ താരമായിരുന്നു കേയ്റ്റ് രാജകുമാരിയെ മൂലക്കിരുത്തി ഇത്തരത്തിലായിരുന്നു ഹാരിയുടെ വധുവിന്റെ മിന്നുന്ന പ്രകടനം ക്രിസ്മസ് ആഘോഷത്തിനിടെ അരങ്ങേറിയിരുന്നത്. കൊട്ടാരത്തിൽ മറ്റ് രാജകുടുംബാഗങ്ങളുടെ ഫോട്ടോകൾ വച്ച ഇടത്തായിരുന്നു ഹാരിമേഗൻ മനസ്സമ്മത ഫോട്ടോ രാജ്ഞി സ്ഥാപിച്ചിരുന്നത്. ഇതിന് പുറമെ ഫെസ്റ്റിവ് ബ്രോഡ്കാസ്റ്റിന്റെ അവസാനം പ്രദർശിപ്പിച്ച വീഡിയോ ഫൂട്ടേജിലും ഹാരിയെയും മേഗനെയും
ഹാരിയുടെ വധുവാകുന്നതിന് മുമ്പ് തന്നെ മേഗൻ മെർകിൾ ബ്രിട്ടീഷ് രാജകുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിച്ച് വാർത്തകളിലെ തിളങ്ങുന്ന താരമായി മാറിയിരിക്കുകയാണ്. ഹാരിയുടെയും മേഗന്റെയും മനസ്സമ്മത ചിത്രം കൊട്ടാരത്തിൽ സ്ഥാപിച്ച് രാജ്ഞി മേഗനെ സ്വീകരിച്ചത്. അതിനിടെ മേഗനെ ഒരു നോക്ക് കാണാൻ ആരാധകർ തിക്കും തിരക്കും കൂട്ടിയെത്തിയിരുന്നു. അവരോട് നാക്ക് നീട്ടി കോക്രി ഹരം കൊള്ളിക്കാനും മേഗൻ മറന്നില്ല. പതിനായിരക്കണക്കിന് ആരോധകരുള്ള ഈ അമേരിക്കൻ അഭിനേത്രി കഴുത്തിൽ ചുറ്റിയത് 1000 പൗണ്ട് വിലയുള്ള ഷാളായിരുന്നു. പൊതുവേദികളിലും രാജകീയ ചടങ്ങുകളിലും നാളിതുവരെ താരമായിരുന്നു കേയ്റ്റ് രാജകുമാരിയെ മൂലക്കിരുത്തി ഇത്തരത്തിലായിരുന്നു ഹാരിയുടെ വധുവിന്റെ മിന്നുന്ന പ്രകടനം ക്രിസ്മസ് ആഘോഷത്തിനിടെ അരങ്ങേറിയിരുന്നത്.
കൊട്ടാരത്തിൽ മറ്റ് രാജകുടുംബാഗങ്ങളുടെ ഫോട്ടോകൾ വച്ച ഇടത്തായിരുന്നു ഹാരിമേഗൻ മനസ്സമ്മത ഫോട്ടോ രാജ്ഞി സ്ഥാപിച്ചിരുന്നത്. ഇതിന് പുറമെ ഫെസ്റ്റിവ് ബ്രോഡ്കാസ്റ്റിന്റെ അവസാനം പ്രദർശിപ്പിച്ച വീഡിയോ ഫൂട്ടേജിലും ഹാരിയെയും മേഗനെയും ഉൾപ്പെടുത്തിയിരുന്നു. 2018ൽ രാജകുടുംബത്തിലേക്കെത്തുന്ന മേഗനെയും വില്യമിന്റെയും കേയ്റ്റിന്റെയും മൂന്നാമത്തെ കുഞ്ഞിനെയും താൻ സ്വാഗതം ചെയ്യുന്നുവെന്നാണ് രാജ്ഞി ഈ അവസരത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത വർഷം ഏപ്രിലിലാണ് ഈ കുഞ്ഞ് പിറക്കാനിരിക്കുന്നത്. 1844 റൂമിലിരുന്നായിരുന്നു രാജ്ഞി ഈ വർഷത്തെ ക്രിസ്മസ് സന്ദേശം നടത്തിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഫിലിപ്പ് രാജകുമാരനൊപ്പമുള്ള രാജ്ഞിയുടെ ചിത്രങ്ങളും ചാർലറ്റിന്റെയും ജോർജിന്റെയും ചിത്രങ്ങളും കാണാമായിരുന്നു.
ഇപ്രാവശ്യം രാജകുടുംബത്തിന്റെ ക്രിസ്മസ് ആഘോഷം നടന്ന നോർഫോക്കിലെ സാൻഡ്രിങ്ഹാം എസ്റ്റേറ്റിലുള്ള രാജകീയ വസതിയിലേക്ക് ചർച്ചിലെ സർവീസ് കഴിഞ്ഞ് വരുന്ന മേഗനെ കാണാൻ വഴിയിൽ കാത്ത് നിന്ന ജനക്കൂട്ടത്തോട് ഹാരി കൈവീശി പ്രതികരിച്ചിരുന്നു. അതേ സമയം അൽപം കുസൃതിയോടെ മേഗൻ നാക്ക് നീട്ടി ആരാധകരെ കോക്രി കാണിക്കുകയായിരുന്നു. അവരത് നന്നായി ആസ്വദിക്കുകയും ചെയ്തിരുന്നു. ആരാധകർക്കിടയിൽ വീൽചെയറിലെത്തിയ ജുഡിത്ത് വാല്ലിസുമുണ്ടായിരുന്നു. ക്രിസ്മസ് ദിനത്തിൽ ആദ്യമായി സാൻഡ്രിങ്ഹാം സന്ദർശനത്തിനെത്തിയ ഇവർക്ക് രാജകുടുംബത്തെ നേരിട്ട് കണ്ട ആഹ്ലാദമേറെയുണ്ടായിരുന്നു.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി രാജകുടുംബാംഗങ്ങൾ പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തിരുന്നു. പുലർച്ചയെത്തിയ സാന്താക്ലോസിനോട് ജോർജ് രാജകുമാരൻ പൊലീസ് കാർ സമ്മാനമായി ആവശ്യപ്പെട്ടത് വില്യം രസകരമായി വർണിക്കുന്നത് കേൾക്കാമായിരുന്നു. രാജ്ഞിയുടെ ക്രിസ്മസ് സന്ദേശം കാണാനും മറ്റ് രാജകുടുംബാംഗങ്ങൾക്കൊപ്പം മേഗൻ സാൻഡ്രിങ്ഹാമിലുണ്ടായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം ഹാരിയും മേഗനും കേയ്റ്റിനും വില്യമിനുമൊപ്പം ആന്മെർഹാളിലായിരിക്കും താമസിക്കുന്നത്. ഇതിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആചാര മര്യാദകളും മറ്റും മേഗൻ പഠിച്ചെടുക്കേണ്ടി വരും.