- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിദാസൻ വധം: ബിജെപി നഗരസഭാ കൗൺസിലർ ഉൾപ്പെടെ രണ്ട് പ്രതികളുടെ ജാമ്യ ഹരജി കോടതി തള്ളി
തലശ്ശേരി: സിപിഎം.പ്രവർത്തകനായ പുന്നോൽ താഴെ വയലിലെ ഹരിദാസനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ നൽകിയ ജാമ്യ ഹരജി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി.മൃദുല തള്ളി ഒന്നാം പ്രതിയും നഗരസഭാ കൗൺസിലറുമായ ലിജേഷ്, പതിനൊന്നാം പ്രതി പ്രജീഷ് എന്ന മൾട്ടി പ്രജി എന്നിവർ നൽകിയ ജാമ്യ ഹരജിയാണ് കോടതി തള്ളിയത്.
നേരത്തെ പത്ത് പ്രതികളുടെ ജാമ്യ ഹരജി ഇതേ കോടതി തള്ളിയിരുന്നു. കേസിൽ 15 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ രേഷ്മ ഉൾപ്പെടെ രണ്ട് പേർക്ക് ജാമ്യം ലഭിച്ചിരുന്നു. രണ്ട് പ്രതികളെ കൂടി അറസ്റ്റിലാവാനുണ്ട്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡർ അഡ്വ.കെ.അജിത്ത് കുമാർ കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്.
കേസ് നടത്തിപ്പിന്നായ അഡ്വ.കെ.വിശ്വനെ സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചിട്ടുണ്ട്. ഫെബ്രുവരി 21 നാണ് ഹരിദാസ് വധിക്കപ്പെട്ടത്. സംഭവം നടന്ന് മൂന്ന് മാസം തികയുന്നതിന് മുമ്പായെ കേസന്വേഷണ ഉദ്യോഗസ്ഥർ പ്രതികൾക്കെതിരെ കുറ്റപത്രം കോടതി മുമ്പാകെ സമർപ്പിക്കും.