- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ ട്രക്കിടിച്ച് മലയാളി മരിച്ചു; അപകടം മറ്റൊരു വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പിന്നിൽ നിന്നു വന്ന ട്രക്കിടിച്ച്; സംസ്‌കാരം ഇന്ന് നാട്ടിൽ
അബുദാബി: ട്രക്കിടിച്ച് മലയാളി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കൂവേരി സ്വദേശി ഹരിദാസൻ കല്ലൂർ (60) ആണ് മരിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് നടക്കും. അബുദാബിയിൽ നിന്നും ദുബായിലേക്കു യാത്രയ്ക്കിടെ വഴിയരികിൽ വാഹനം നിർത്തി ഇറങ്ങുമ്പോഴായിരുന്നു അപകടം. പിന്നിൽ നിന്നു വന്ന ട്രക്ക് ഹരിദാസനെ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. ബന്ധുവായ മണി അപകട സമയത്ത് ഹരിദാസനൊപ്പം ഉണ്ടായിരുന്നു. 15 വർഷമായി യുഎഇയിൽ ആയിരുന്ന ഹരിദാസൻ അബുദാബി മുസഫയിൽ ഹാർഡ് വെയർ സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ: സത്യഭാമ. മക്കൾ: അശ്വിൻ, അമ്പിളി.
അബുദാബി: ട്രക്കിടിച്ച് മലയാളി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കൂവേരി സ്വദേശി ഹരിദാസൻ കല്ലൂർ (60) ആണ് മരിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് നടക്കും.
അബുദാബിയിൽ നിന്നും ദുബായിലേക്കു യാത്രയ്ക്കിടെ വഴിയരികിൽ വാഹനം നിർത്തി ഇറങ്ങുമ്പോഴായിരുന്നു അപകടം. പിന്നിൽ നിന്നു വന്ന ട്രക്ക് ഹരിദാസനെ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. ബന്ധുവായ മണി അപകട സമയത്ത് ഹരിദാസനൊപ്പം ഉണ്ടായിരുന്നു.
15 വർഷമായി യുഎഇയിൽ ആയിരുന്ന ഹരിദാസൻ അബുദാബി മുസഫയിൽ ഹാർഡ് വെയർ സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ: സത്യഭാമ. മക്കൾ: അശ്വിൻ, അമ്പിളി.
Next Story