- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണന് പിന്നാലെ കൃഷ്ണനായി പൃഥിരാജ് ഉടൻ വെള്ളിത്തിരയിലേക്ക്; സൃമന്തകം ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഹരിഹരൻ; അണിയറയിൽ ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം
എന്ന് നിന്റെ മൊയ്തീന് ശേഷം ആർഎസ് വിമൽ സംവിധാനം ചെയ്യുന്ന കർണനിൽ കർണനായി പൃഥ്വിരാജ് എത്തുന്ന വാർത്തയ്ക്ക് പിന്നാലെ നടൻ കൃഷ്ണനായും വെള്ളിത്തിരിയിലേക്ക് എത്താനൊരുങ്ങുകയാണ്.പൃഥ്വിരാജിനെ നായകനാക്കി ഹരിഹരൻ സംവിധാനം ചെയ്യുമെന്ന് വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്ന സ്യമന്തകം ഉപേക്ഷിച്ചിട്ടില്ലെന്ന് ഹരിഹരൻ വ്യക്തമാക്കി. മാത്രമല്ല ചിത്രം ഉടൻ തന്നെ യാഥാർത്ഥ്യമാകും എന്നും ഹരിഹരൻ വ്യക്തമാക്കുന്നു. ഇതോടെ മൂന്ന് ഇതിഹാസ കഥാപാത്രങ്ങളാണ് പൃഥ്വിരാജിനെ കാത്തിരിക്കുന്നത്. കർണനും കൃഷ്ണനുമൊപ്പം രൺജി പണിക്കരുടെ തിരക്കഥയിൽ വിജി തമ്പി സംവിധാനം ചെയ്യുന്ന വേലുത്തമ്പി ദളവയിൽ ടൈറ്റിൽ കഥാപാത്രമായ വേലുത്തമ്പി ദളവയാകുന്നതും പൃഥ്വിരാജാണ്. ശ്രീകൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി വർഷങ്ങൾക്കു മുമ്പ് ഹരിഹരൻ പ്രഖ്യാപിച്ച ചിത്രമാണു സ്യമന്തകം. പിന്നീട് അതിനേക്കുറിച്ചു വാർത്തകൾ ഒന്നും ഉണ്ടായിരുന്നില്ല. പൃഥ്വീരാജായിരിക്കും ചിത്രത്തിൽ യോദ്ധവായും കാമുകനായും കൃഷ്ണനായും എത്തുന്നത്. ഹരിഹരൻ തന്നെ തിരക്കഥ രചിക്കുന്ന ചിത്രം ഏതൊക്കെ ഭാഷകളിൽ
എന്ന് നിന്റെ മൊയ്തീന് ശേഷം ആർഎസ് വിമൽ സംവിധാനം ചെയ്യുന്ന കർണനിൽ കർണനായി പൃഥ്വിരാജ് എത്തുന്ന വാർത്തയ്ക്ക് പിന്നാലെ നടൻ കൃഷ്ണനായും വെള്ളിത്തിരിയിലേക്ക് എത്താനൊരുങ്ങുകയാണ്.പൃഥ്വിരാജിനെ നായകനാക്കി ഹരിഹരൻ സംവിധാനം ചെയ്യുമെന്ന് വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്ന സ്യമന്തകം ഉപേക്ഷിച്ചിട്ടില്ലെന്ന് ഹരിഹരൻ വ്യക്തമാക്കി. മാത്രമല്ല ചിത്രം ഉടൻ തന്നെ യാഥാർത്ഥ്യമാകും എന്നും ഹരിഹരൻ വ്യക്തമാക്കുന്നു.
ഇതോടെ മൂന്ന് ഇതിഹാസ കഥാപാത്രങ്ങളാണ് പൃഥ്വിരാജിനെ കാത്തിരിക്കുന്നത്. കർണനും കൃഷ്ണനുമൊപ്പം രൺജി പണിക്കരുടെ തിരക്കഥയിൽ വിജി തമ്പി സംവിധാനം ചെയ്യുന്ന വേലുത്തമ്പി ദളവയിൽ ടൈറ്റിൽ കഥാപാത്രമായ വേലുത്തമ്പി ദളവയാകുന്നതും പൃഥ്വിരാജാണ്.
ശ്രീകൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി വർഷങ്ങൾക്കു മുമ്പ് ഹരിഹരൻ പ്രഖ്യാപിച്ച ചിത്രമാണു സ്യമന്തകം. പിന്നീട് അതിനേക്കുറിച്ചു വാർത്തകൾ ഒന്നും ഉണ്ടായിരുന്നില്ല. പൃഥ്വീരാജായിരിക്കും ചിത്രത്തിൽ യോദ്ധവായും കാമുകനായും കൃഷ്ണനായും എത്തുന്നത്. ഹരിഹരൻ തന്നെ തിരക്കഥ രചിക്കുന്ന ചിത്രം ഏതൊക്കെ ഭാഷകളിൽ ഉണ്ട് എന്ന കാര്യം വ്യക്തമല്ല. പൃഥ്വിരാജ് അല്ലാതെ ചിത്രത്തിൽ മറ്റാരൊക്കെ അഭിനയിക്കും എന്ന കാര്യം ഉടൻ അറിയിക്കും എന്നും ഹരിഹൻ പറയുന്നു.