- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽനിന്ന് സൈക്കിളിൽ തങ്കി കവലയിലെത്തി ബസിൽ ജോലിക്കു പോകുന്നത് പതിവ്; തിരിച്ചെത്താൻ വൈകിയാൽ സ്കൂട്ടറിൽ സഹോദരി ഭർത്താവ് വീട്ടിലെത്തിക്കും; ഭാര്യയ്ക്ക് നൈറ്റ് ഡ്യൂട്ടി ആയ ദിവസം കൊല; ഹരികൃഷ്ണയിലൂടെ തളിശേരിത്തറ വീടിന് നഷ്ടമാകുന്നത് താങ്ങും തണലും
ചേർത്തല: കടക്കരപ്പള്ളി തളിശേരിത്തറ വീട്ടിന്റെ പ്രതീക്ഷയായിരുന്നു ഹരികൃഷ്ണ. കെട്ടിടനിർമ്മാണ തൊഴിലാളിയായിരുന്ന പിതാവ് ഉല്ലാസ് കാര്യമായി ജോലിക്കു പോകുന്നില്ല. അതുകൊണ്ട് തന്നെ ഇളയമകൾ ഹരികൃഷ്ണയാണ് കുടുംബം പുലർത്തിയിരുന്നത്. നാട്ടുകാർക്കും സഹപ്രവർത്തകർക്കും യുവതിയെക്കുറിച്ച് നല്ല അഭിപ്രായം മാത്രം. ആലപ്പുഴ കടപ്പുറം ആശുപത്രിയിൽ താൽകാലിക നഴ്സായിരുന്ന യുവതി ഒരാഴ്ച മുമ്പാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറിയത്. ഇവിടേയും താൽകാലിക ജോലിയായിരുന്നു.
വീട്ടിൽനിന്ന് സൈക്കിളിൽ തങ്കി കവലയിലെത്തി അവിടെനിന്ന് ബസിലാണ് ജോലിക്കു പോയിരുന്നത്. ജോലി കഴിഞ്ഞ് തിരികെയെത്താൻ വൈകുന്ന ദിവസങ്ങളിൽ രതീഷാണ് ഹരികൃഷ്ണയെ വീട്ടിൽ എത്തിച്ചിരുന്നത്. വെള്ളിയാഴ്ച സൈക്കിളിലാണ് ഹരികൃഷ്ണ ജോലിക്കു പോയത്. ഹരികൃഷ്ണയെ സഹോദരിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചുണ്ടിനു താഴെ ചെറിയ ചുവപ്പു പാടല്ലാതെ കാര്യമായ പരുക്കുകൾ ഇല്ല. ദേഹത്തു മണൽ പറ്റിയിട്ടുണ്ട്. സംഭവശേഷം കാണാതായ സഹോദരീഭർത്താവിനെ പിന്നീടു പൊലീസ് പിടികൂടി. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകമെന്ന് സംശയിക്കുന്ന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസിന്റെയും സുവർണയുടെയും ഇളയമകൾ ഹരികൃഷ്ണയാണ് (25) കഴിഞ്ഞ ദിവസം മരിച്ചത്. മൂത്തസഹോദരി നീതുവിന്റെ ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടുങ്കൽ രതീഷ് (ഉണ്ണി 40) ആണ് കഴിഞ്ഞദിവസം രാത്രി ഏഴോടെ ചേർത്തല ചെങ്ങണ്ടയ്ക്കടുത്തുള്ള ബന്ധുവീട്ടിൽനിന്നു പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് 6.45നു മെഡിക്കൽ കോളജിൽനിന്നു ജോലി കഴിഞ്ഞു ചേർത്തലയിലെത്തിയ ഹരികൃഷ്ണയെ രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയെന്നാണു പൊലീസിനു ലഭിച്ച വിവരം. കൊലപാതകമാണോയെന്നു പോസ്റ്റ്മോർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു.
രാത്രി വൈകിയും ഹരികൃഷ്ണ എത്താത്തതിനാൽ വീട്ടുകാർ ഫോണിൽ വിളിച്ചിരുന്നു. വീട്ടിലേക്കുള്ള യാത്രയിലാണെന്ന് ഹരികൃഷ്ണ പറഞ്ഞെങ്കിലും പിന്നീട് ഫോൺ എടുക്കാതായി. വൈകിയെത്തുന്ന ദിവസങ്ങളിൽ ഹരികൃഷ്ണയെ തങ്കിക്കവലയിൽനിന്നു സ്കൂട്ടറിൽ വീട്ടിലെത്തിക്കാറുള്ള രതീഷിനെയും ഫോണിൽ കിട്ടാതായപ്പോൾ വീട്ടുകാർ രതീഷിന്റെ വീട്ടിലെത്തി അന്വേഷിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ നീതുവിന് വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയായിരുന്നു. ഇതു മുതലെടുത്താണ് ഹരികൃഷ്ണയെ വീട്ടിലേക്ക് കൊണ്ടു വന്നത്. രതീഷും ഹരികൃഷ്ണയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് സൂചന.
ഹരികൃഷ്ണയെ കാണാതായതിനെത്തുടർന്ന് രതീഷിന്റെ വീട്ടിൽ ആദ്യം ബന്ധുക്കൾ അന്വേഷിച്ച് എത്തിയെങ്കിലും ആരും അകത്തുള്ളതായി സൂചന ലഭിച്ചില്ല. തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് വീടിനുള്ളിൽ തറയിൽ കിടന്ന മൃതദേഹം കണ്ടത്. കിടപ്പുമുറിയോടു ചേർന്നുള്ള മുറിയിലായിരുന്നു മൃതദേഹം.
ഹരികൃഷ്ണ അവിവാഹിതയാണ്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോവിഡ് പരിശോധനയ്ക്കു ശേഷം ഇന്നു പോസ്റ്റ്മോർട്ടം നടത്തും.
മറുനാടന് മലയാളി ബ്യൂറോ