കൊച്ചി: ഹരിശ്രീ അശോകന്റെ മകളെ പണം മോഹിച്ച് കല്യാണം കഴിച്ചുവെന്ന പേരിലായിരുന്നു രണ്ട് ദിവസമായി വ്യാജ പ്രചരണം. വധൂവരന്മാർക്കൊപ്പം ഹരിശീ അശോകനും ഭാര്യയും നിൽക്കുന്ന ചിത്രവും ചില വിവാഹ പടങ്ങളുമായിരുന്നു ഇതിന് ആധാരം.

കറുത്ത പെണ്ണിനെ പണം മോഹിച്ച് വെളുത്ത ചെറുക്കൻ കെട്ടിയത് സോഷ്യൽ മീഡിയ പല തരത്തിൽ ചർച്ചയാക്കുകയും ചെയ്തു. ഇത് ഹരിശ്രീ അശോകന്റെ മകളാണെന്ന തരത്തിലായിരുന്നു കാര്യങ്ങളുടെ പോക്ക്. ചർച്ചകൾ കനത്തപ്പോൾ ഹരിശ്രീ അശോകൻ തന്നെ പ്രചരണത്തിന് എതിരെ രംഗത്ത് വന്നു. ഫെയ്‌സ് ബുക്കിൽ പ്രചരണം നിഷേധിക്കുകയും ചെയ്തു.

സമൂഹ മാദ്ധ്യമങ്ങളിൽ കുറച്ചുദിവസങ്ങളായി എന്റെ മകളുടേതെന്നപേരിൽ ഒരു വിവാഹചിത്രം പ്രചരിക്കുന്നതായി അറിയാൻ സാധിച്ചു.എന്നാൽ ഇത് തികച്ചും ഒരു വ്യാജചിത്രം ആണെന്നു ഞാൻ വിനീതപൂർവം ഏവരെയും അറിയിച്ചുകൊള്ളുന്നു .അതോടൊപ്പം തന്നെ എന്റെ ഒരു കുടുംബചിത്രംകൂടി ഞാൻ എവിടെ ഷെയർ ചെയ്യുന്നു. ഹരിശ്രീ അശോകൻ-ഇങ്ങനെയാണ് വിവാദത്തോടുള്ള ഹരിശ്രീ അശോകന്റെ പ്രതികരണം. വിവാഹം തന്റെ മക്കളുടേതല്ലെന്ന് ഹരിശ്രീ അശോകൻ വിശദീകരിക്കുമ്പോഴും പെണ്ണിന് ഒടുക്കത്തെ ലുക്ക് എന്ന ടാഗ് ലൈനിൽ ചർച്ച തടുരുകയാണ്.

കറുത്ത പെണ്ണിനെ വെളുത്ത ചെറുക്കൻ കെട്ടിയത് തന്നെയാണ് പ്രശ്‌നം. സ്ത്രീധനത്തിനെതിരെ പ്രതികരിക്കാനാണ് അവസരം പലരും ഉപയോഗിക്കുന്നത്. പണക്കാരനാവാൻ ഒരു മോഹം.. ഒരു പെണ്ണ് അങ്ങ് കെട്ടി.. പെണ്ണിന്റെ സ്ത്രീധനവും മറ്റു സ്വത്തുക്കളും കണ്ടപ്പോ... *പെണ്ണിനു ഒടുക്കത്തെ ലുക്ക്*-എന്നാൽ ചിലരുടെ പ്രതികരണം. ഈ അഭിപ്രായം തന്നെയാണ് പ്രാധാന്യത്തോടെ ചർച്ചയാകുന്നത്. ചിലർ 1 കോടിക്ക് നുമ്മ റെഡിയാണെന്ന് കുറിക്കുന്നു. എന്നാൽ വിഷയത്തെ മറ്റൊരു തലത്തിൽ വിശദീകരിക്കുന്നവരും ഉണ്ട്.

അത്തരത്തിൽ ഉയർന്ന പ്രധാന വിലയിരുത്തൽ ഇങ്ങനെയാണ്-കറുത്ത പെൺകുട്ടിയെ വിവാഹം കഴിച്ച വെളുത്ത ചെറുപ്പക്കാരന്റെ ഫോട്ടോ ഫെസ്ബുക്കിലും വാട്‌സപ്പിലും കറങ്ങി നടക്കുന്നു.അയാൾ പണം കണ്ടുകൊണ്ടു കല്യാണം കഴിച്ചതനെത്രേ !!! സർവത്ര അവഹേളനം!!!പരിഹാസം !!!! സൗന്ദര്യത്തിന്റെ സാങ്കല്പിക അളവുകോൽ പിടിച്ചു നടകുന്നവർക്ക് പരിഹാസചാകര വീണു കിട്ടിയിരിക്കുന്നു .ജാതിപരമായ അവഗണനയെക്കാൾ ,ലിംഗപരമായ അവഗണനെയെക്കാൾ വര്ണപരമായ അവഗനയാണ് നിലവിൽ ഉള്ളത് ..എവിടെയും നിങ്ങൾക്കത് കാണാം അനുഭവിക്കാം ..പക്ഷെ നിറം കറുപ്പ് ആയിരിക്കണം എന്ന് മാത്രം ...ആണായാലും പെണ്ണായാലും ആ അവഹേളനം അനുഭവിക്കേണ്ടി വരും,നിങ്ങൾ പുറത്തിറങ്ങുന്ന ഓരോ നിമിഷത്തിലും ...ലോകത്തിലെ ഏറ്റവും വലിയ വംശീയ വെറിയ്ന്മാർ ഇന്ത്യക്കാർ ആണെന്ന് ഒരു ലേഖനം വായിച്ചിരുന്നു .ഹിസ് ഹിർ ആക്കാൻ വാദിക്കുന്ന കൊച്ചമ്മമ്മാർ ഇങ്ങനെ ചില വേദനിപ്പിക്കുന്ന ജീവിതയാഥാർത്യങ്ങൾ കൂടി കാണാതെ പോകരുത്.

ഇത്തരം ചർച്ചകൾ ഫേസ്‌ബുക്കിൽ ഉയരുമ്പോഴാണ് ഹരിശ്രീ അശോകൻ തന്റെ മകളോ മകനോ അല്ല വിവാഹതിരായതെന്ന് വ്യക്തമാക്കുന്നത്. എന്നാൽ ഈ ഹരിശ്രീ അശോകനും ഭാര്യയും നവദമ്പതികൾക്കൊപ്പം നിൽക്കുന്ന ചിത്രം യാഥാർത്ഥമാണോ എന്ന് വിശദീകരിക്കുന്നതുമില്ല. അടുത്ത പരിചയക്കാരുടെ വിവാഹം ആയതുകൊണ്ടാണ് ഹരിശ്രീ അശോകൻ ഭാര്യയുമൊന്നിച്ച് കല്ല്യാണത്തിന് പോയതെന്നാണ് വിലയിരുത്തൽ. ഏതായാലും തന്റെ മക്കളല്ലെന്ന് ചിത്രം സഹിതം വിശദീകരിക്കുന്നു.

ഹരിശ്രീ അശോകന്റെ മകൾ ശ്രീകുട്ടി അശോകൻ ഒരു വർഷം മുമ്പ് വിവാഹിതയായിയിരുന്നു. സനൂപ് സുനിലാണ് മരുമകൻ. പ്രീതയാണ് ഹരിശ്രീ അശോകന്റെ ഭാര്യ. ശ്രീകുട്ടിയെ കൂടാതെ ഒരു മകനും ഹരിശ്രീയ്ക്കുണ്ട്. അർജുൻ അശോകൻ എന്നാണ് പേര്.