യുവനടന്മാരിൽ ശ്രദ്ധേയനും ഹരിശ്രീ അശോകന്റെ മകനുമായ അർജുൻ അശോകൻ ഇന്ന് വിവാഹിതനായി. എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശനാണ് വധു.

ഒക്ടോബർ 21 ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചിയിൽ വച്ചായിരുന്നു വിവാഹനിശ്ചയം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് അർജുനും നിഖിതയും വിവാഹിതരായത്. ആസിഫ് അലി, സൗബിൻ ഷാഹിർ, ഗണപതി, രജിഷ വിജയൻ, നിരഞ്ജന അനൂപ് തുടങ്ങി സിനിമാരംഗത്തു നിന്നുള്ള നിരവധിപേർ ചടങ്ങിനെത്തിയിരുന്നു,