- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച് ഹരിശ്രീ അശോകൻ; ദിലീപ് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല; ഞാനറിയുന്ന ദിലീപ് ഇങ്ങനെ ചെയ്യില്ല; സോഷ്യൽ മീഡിയയും മാധ്യമങ്ങളും പറയുന്നതെല്ലാം ശരിയാകണമെന്നില്ല; തന്നെയാരും സിനിമയിൽ ഒതുക്കിയിട്ടില്ലെന്നും ഹരിശ്രീ അശോകൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ പിന്തുണച്ച് നടൻ ഹരിശ്രീ അശോകൻ. 'എനിക്കറിയാവുന്ന ദിലീപ് ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.സത്യം പുറത്തു വരട്ടെ' ഹരിശ്രീ അശോകൻ പറയുന്നു 'ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. തെളിവുകളുണ്ടെന്ന് പറയുന്നതല്ലാതെ എന്ത് തെളിവെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹത്തെ ഇപ്പോൾ പഴിക്കാനാകുക. പൊലീസ് അന്വേഷിക്കട്ടെ. കോടതിയുടെ തീരുമാനം വരട്ടെ. നിരപരാധിയാണെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടരുത്. അങ്ങനെ സംഭവിക്കില്ലെന്ന് തന്നെയാണ് കരുതുന്നത്.'ഹരിശ്രീ അശോകൻ പറഞ്ഞു.നടിയെ ആക്രമിച്ച സംഭവത്തിൽ ആദ്യമായാണ് ഹരിശ്രീ അശോകൻ പ്രതികരിക്കുന്നത്. 'എന്നെ സിനിമയിൽ ആരും ഒതുക്കിയിട്ടില്ല. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നിരവധി സംവിധായകരും സിനിമ പ്രവർത്തകരും ദിലീപ് തങ്ങളെ ഒതുക്കിയെന്ന ആരോപണവുമായി എത്തി. എന്നെ ആരും ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഇത് സംബന്ധിച്ചും എനിക്ക് അറിവില്ല.' 'ഒരാൾ കുഴിയിൽ വീഴുമ്പോൾ അയാളെ ചവ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ പിന്തുണച്ച് നടൻ ഹരിശ്രീ അശോകൻ. 'എനിക്കറിയാവുന്ന ദിലീപ് ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.സത്യം പുറത്തു വരട്ടെ' ഹരിശ്രീ അശോകൻ പറയുന്നു
'ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. തെളിവുകളുണ്ടെന്ന് പറയുന്നതല്ലാതെ എന്ത് തെളിവെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹത്തെ ഇപ്പോൾ പഴിക്കാനാകുക. പൊലീസ് അന്വേഷിക്കട്ടെ. കോടതിയുടെ തീരുമാനം വരട്ടെ. നിരപരാധിയാണെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടരുത്. അങ്ങനെ സംഭവിക്കില്ലെന്ന് തന്നെയാണ് കരുതുന്നത്.'ഹരിശ്രീ അശോകൻ പറഞ്ഞു.നടിയെ ആക്രമിച്ച സംഭവത്തിൽ ആദ്യമായാണ് ഹരിശ്രീ അശോകൻ പ്രതികരിക്കുന്നത്.
'എന്നെ സിനിമയിൽ ആരും ഒതുക്കിയിട്ടില്ല. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നിരവധി സംവിധായകരും സിനിമ പ്രവർത്തകരും ദിലീപ് തങ്ങളെ ഒതുക്കിയെന്ന ആരോപണവുമായി എത്തി. എന്നെ ആരും ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഇത് സംബന്ധിച്ചും എനിക്ക് അറിവില്ല.'
'ഒരാൾ കുഴിയിൽ വീഴുമ്പോൾ അയാളെ ചവിട്ടുന്നത് ഒരു രീതിയാണല്ലോ. അതാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ഞാൻ ചാനൽ ചർച്ച കാണുന്നയാളോ സോഷ്യൽ മീഡിയയിൽ സജീവമായയാളോ അല്ല. ഞാൻ എനിക്കറിയാവുന്ന പണി ചെയ്യുന്നു ജീവിക്കുന്നു അത്രയേയുള്ളൂ. എനിക്ക് എന്റേതായ ദുഃഖങ്ങളും പ്രാരാബ്ധങ്ങളും ഏറെയുണ്ട്. അതൊക്കെ നോക്കി പോവുകയാണ്. ചാനൽ ചർച്ച കാണാനോ കേൾക്കാനോ സമയമില്ല.'
'ദിലീപിന്റെ അനുജനേയും അമ്മയേയുമൊക്കെ എനിക്ക് അടുത്തറിയാം. അവരുമായും നല്ല അടുപ്പമാണ്. ദിലീപ് എന്റെ നല്ല സുഹൃത്താണ്. എന്നു കരുതി എല്ലാം എന്നോട് പറയണമെന്നും ഇല്ലല്ലോ. എനിക്കറിയാത്ത ഒരുപാട് കാര്യങ്ങൾ കാണും. അതുകൊണ്ട് ആ വിഷയത്തിൽ ഞാൻ സംസാരിക്കുന്നത് ശരിയല്ല. കേസിന്റെ എല്ലാ വശങ്ങളും പുറത്തു വരട്ടെ അപ്പോൾ സംസാരിക്കാ'മെന്നും അശോകൻ പറഞ്ഞു.