ഹരിശ്രീ അശോകന്റെ മകൻ അർജുന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. തമ്മനം സ്വദേശിനിയും ഇൻഫോ പാർക്കിലെ ഉദ്യോഗസ്ഥയുമായ നിഖിതയാണ് വധു. വെള്ളിത്തിരയിലെ താരങ്ങളാൽ ആഘോഷമാക്കിയതായിരുന്നു വിവാഹ നിശ്ചയം. സിനിമാരംഗത്ത് നിന്ന് ഒട്ടേറെ പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

ഒരു പ്രണയസിനിമ പോലെ മനോഹരമായ വിഡിയോ ആണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡിസംബർ രണ്ടിന് എറണാകുളത്ത് വച്ചാണ് വിവാഹം. മികച്ച അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് അർജുൻ. പറവയിലൂടെയാണ് ഈ താരം പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ചത്. ബിടെക്കിലും ശ്രദ്ധേയമായ വേഷമാണ് താരത്തിന് ലഭിച്ചത്.