- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മിഡിൽ ഈസ്റ്റ് ചന്ദ്രിക 10 വാർഷികം; കെ എം സി സി യിൽ പൊട്ടലും ചീറ്റലും
ദുബായ്: മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ പേരിൽ ദുബായ് കെ എം സി സി യിൽ പൊട്ടലും ചീറ്റലും. മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ എം സി സി മുഖപത്രമായ മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ പത്താം വാർഷികം ഡിസംബർ അഞ്ചിന് ഷാർജ ക്രിക്കെറ്റ് സ്‌റ്റേഡിയത്തിൽ വച്ചാണ് ആഘോഷിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദർ അലി ശിഹാബ് തങ
ദുബായ്: മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ പേരിൽ ദുബായ് കെ എം സി സി യിൽ പൊട്ടലും ചീറ്റലും. മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ എം സി സി മുഖപത്രമായ മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ പത്താം വാർഷികം ഡിസംബർ അഞ്ചിന് ഷാർജ ക്രിക്കെറ്റ് സ്‌റ്റേഡിയത്തിൽ വച്ചാണ് ആഘോഷിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദർ അലി ശിഹാബ് തങ്ങൾ, ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടി, ഇ അഹമ്മദ്, മുനീർ എന്ന് വേണ്ട കേരള രാഷ്ട്രീയത്തിലെ പല പ്രമുഖരും പങ്കെടുക്കും എന്നറിയാൻ കഴിഞ്ഞത്. മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ മോഹൻലാൽ ഉൾപ്പെടെ പല പ്രമുഖ സിനിമാ താരങ്ങളും പങ്കെടുക്കും. മന്ത്രി എം കെ മുനീർ ആണ് പരുപാടിയുടെ മുഖ്യ രക്ഷാധികാരി.
ഹരിത ചന്ദ്രിക എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ മുഖ്യ ആകർഷണം സിനിമ നടിയും പ്രശസ്ത നർത്തകിയുമായ ഷംന കാസ്സിമിന്റെ നൃത്തമായിരുന്നു. പരിപാടിയുടെ ബ്രോഷർ പ്രകാശനം കഴിഞ്ഞ ദിവസം നടന്നതിന് ശേഷമാണ് പല ഭാരവാഹികൾക്കും തിരിച്ചറിവുണ്ടായത് തങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ എങ്ങനെ ഷംനയെപ്പോലുള്ള ഒരു നർത്തകിയുടെ നൃത്ത പരുപാടി അവതരിപ്പിക്കും. അത് പാർട്ടിക്കും കെ എം സി സി ക്കും നാണക്കേട് ഉണ്ടാക്കും എന്ന് ഒരു വിഭാഗം ആളുകൾ വാദിക്കുന്നു. ഇത് കെ എം സി സി യിലും മുസ്ലിം ലീഗിലും നടന്നുകൊണ്ടിരിക്കുന്ന ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് എന്ന് പറയുന്നവരും കുറവല്ല. അവസാനം നേതൃത്വം ഇടപെട്ട് ഷംനയുടെ നൃത്ത പരിപാടി ഒഴിവാക്കി മറ്റ് പ്രോഗ്രാമുകളുമായി മുന്നോട്ട് പോകുവാനാണ് തീരുമാനം