- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ എന്നും അനീഷിന്റെ ഭാര്യയാണ്.. ഏട്ടനെ കൊന്നവർക്കു ശിക്ഷ ഉറപ്പാക്കുകയാണു ലക്ഷ്യം; ബിബിഎ പഠനം പൂർത്തിയാക്കി സർക്കാർ ജോലി വാങ്ങണം; പ്രിയതമന്റെ ഓർമ്മകളുമായി ജീവിക്കാൻ ഉറപ്പിച്ചു ഹരിത; മകന്റെ ഭാര്യയെ മകളെ പോലെ കാക്കുമെന്ന് അനീഷിന്റെ പിതാവും; തേങ്കുറിശ്ശിയിൽ ആവർത്തിക്കുന്നത് കെവിൻ സംഭവം തന്നെ
കുഴൽമന്ദം: ചെറിയ പ്രായമാണ് ഹരിതയ്ക്ക്.. ഇനിയും ഒരുപാട് ജീവിതം ബാക്കിയുണ്ട്. എന്നാൽ, കോട്ടയത്തെ കെവിന്റെ ഭാര്യ നീനുവെനെ പോലെ ശിഷ്ടകാലം ഭർത്താവിന്റെ വീട്ടിൽ കഴിയാനാണ് തേങ്കുറിശ്ശിയിൽ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെയും തീരുമാനം. അനീഷേട്ടന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന വീട്ടിൽ കഴിയണം എന്നാണ് ഹരിതയുടെ തീരുമാനം. ഒപ്പം ജീവിതം കരുപ്പിടിപ്പിക്കാൻ മറ്റു മാർഗ്ഗങ്ങളെക്കുറിച്ചും യുവതി ചിന്തിക്കുന്നു. വിവാഹത്തിന്റെ ബഹളങ്ങൾക്കിടെ മുടങ്ങിയ ബിബിഎ പഠനം പൂർത്തിയാക്കണം എന്നാണ് ഹരിതയുടെ ആഗ്രഹം, ഒപ്പം സർക്കാർ ജോലി േേനടണമെന്നും.
അനീഷേട്ടൻ അടിപിടിക്കിടയിൽ മരിച്ചതൊന്നുമല്ല. മൂന്നു മാസത്തിനപ്പുറം നിന്റെ കഴുത്തിൽ താലിയുണ്ടാകില്ലെന്ന് അച്ഛൻ ഫോണിൽ പറഞ്ഞതു നടപ്പാക്കിയതാണ് അവർ. പൊലീസും കോടതിയുമാണ് എനിക്കു നീതി തരേണ്ടത്. കുറ്റക്കാർക്കു കഠിനശിക്ഷ ഉറപ്പാക്കാൻ ഞാൻ രംഗത്തുണ്ടാകും. ഏട്ടനോടുള്ള എന്റെ വലിയ കടമയാണെന്നും യുവതി പറയുന്നു. പത്താം ക്ലാസ് കഴിഞ്ഞ സമയത്തു തന്നെ അനീഷുമായുള്ള ബന്ധം വീട്ടുകാരറിഞ്ഞിരുന്നു. എല്ലാം മറക്കാനും നല്ല കുട്ടിയാകാനും മുത്തശ്ശനും അച്ഛനും അമ്മാവനും എപ്പോഴും ഉപദേശിച്ചു. പ്ലസ്ടുവിനു പഠിക്കുമ്പോൾ അച്ഛൻ തല്ലി, എപ്പോഴും ചീത്തവിളിച്ചു, പ്രാകിക്കൊണ്ടിരുന്നു. താഴ്ന്ന ജാതിയിലുള്ളയാൾക്കും ജീവിക്കാൻ ഗതിയില്ലാത്തയാൾക്കും കെട്ടിച്ചുകൊടുക്കുന്ന പ്രശ്നമില്ലെന്ന് അവർ ആണയിടുകയായിരുന്നെന്നും അവൾ പറയുന്നു.
ബിബിഎക്കു പഠിക്കുന്നതിനിടെ കല്യാണ ആലോചനകൾ അച്ഛൻ വേഗത്തിലാക്കി... നിവൃത്തിയില്ലാതെ, ചെറുക്കൻവീടുകാണാൻ എല്ലാവരും പോയപ്പോൾ, അനീഷേട്ടന്റെ കൈപിടിച്ച് വീട്ടിൽ നിന്ന് ഇറങ്ങി മണ്ണാർക്കാട് അമ്പലത്തിൽവച്ചു താലികെട്ടി. ആലത്തൂരിൽ താമസിക്കുന്ന അനീഷേട്ടന്റെ ഏട്ടന്റെ വീട്ടിലേക്കാണ് കല്യാണം കഴിഞ്ഞ് നേരെ പോയത്. അഛന്റെ പരാതിയിൽ കുഴൽമന്ദം പൊലീസ് ഞങ്ങളെ വിളിച്ച് ചർച്ച നടത്തി, എന്റെ ഇഷ്ടമനുസരിച്ച് പൊലീസ് അനീഷേട്ടനൊപ്പം വിട്ടു. എന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് മറ്റൊരാൾ മുഖേന പിന്നൊരുദിവസം വീട്ടിൽ നിന്ന് എത്തിച്ചു. .എന്നാൽ, അമ്മാവൻ പലപ്പോഴായി മദ്യപിച്ച് ഇവിടെയെത്തി ചീത്തവിളിച്ചു, ഭീഷണിപ്പെടുത്തി
അച്ഛന്റെ പരാതിയിൽ ഞങ്ങളെ വിളിപ്പിച്ച കുഴൽമന്ദം പൊലീസ് തന്റെ ഇഷ്ടമനുസരിച്ച് അനീഷിനൊപ്പം വിടുകയായിരുന്നുവെന്നു ഹരിത പറഞ്ഞു. എസ്എസ്എൽസി സർട്ടിഫിക്കറ്റ് മറ്റൊരാൾ മുഖേന പിന്നൊരുദിവസം വീട്ടിൽ നിന്ന് എത്തിച്ചു. എന്നാൽ, അമ്മാവൻ പലപ്പോഴായി മദ്യപിച്ചു വന്നു ഭീഷണിപ്പെടുത്തി. താൻ സ്വത്ത് ആവശ്യപ്പെട്ടുവെന്നു പറഞ്ഞതു തെറ്റാണെന്നും അച്ഛൻ സ്വന്തമായാണു കോടതിയിൽ നിന്നു സ്വത്ത് സംരക്ഷണത്തിന് ഉത്തരവു വാങ്ങിയെതന്നും ഹരിത പറഞ്ഞു. ''എനിക്ക് എല്ലാമായിരുന്ന അനീഷേട്ടന്റെ ജീവൻ അവരെടുത്തു. ഇനി കോടതിയും പൊലീസുമാണു രക്ഷ.
അതിനിനെ താൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നതിന് ശേഷം അമ്മ സുനിതയും പത്താംക്ലാസിൽ പഠിക്കുന്ന അനിയത്തി ശുഭയും വിളിച്ച് സുഖവിവരം അന്വേഷിച്ചിരു്നു. വയ്യാതായ അമ്മയെ കാണാൻ പോകാൻ പുറപ്പെട്ടപ്പോൾ, ഒറ്റയ്ക്കുവരണമെന്നാണ് പറഞ്ഞത്. എന്നാൽ, രണ്ട് പേരും ഒരുമിച്ചേ വരൂവെന്ന് ഞാനും അറിയിക്കുകയായിരുന്നു. ഞാൻ വീട്ടിലെ സ്വത്ത് ആവശ്യപ്പെട്ടുവെന്ന് പറയുന്നത് തെറ്റാണ്. അഛൻ സ്വന്തമായാണ് കോടതിയിൽ നിന്ന് സ്വത്ത് സംരക്ഷണത്തിന് ഉത്തരവ് വാങ്ങുകായയിരുന്നെവെന്നും ഹരിത പറയുന്നു.
അതേസമയം അനീഷിന്റെ വീട്ടിൽ കഴിയാനാണ് ഹരിതയുടെ തീരുമാനം. ആ തീരുമാനത്തെ അനീഷിന്റെ പിതാവും പിന്തുണയ്ക്കുന്നു. ഞങ്ങളെ വിട്ടുപോകില്ലെന്നാണ് കുട്ടി പറയുന്നത്... അവനോടും വീടിനോടമുള്ള അവളുടെ അടുപ്പവും സ്നേഹവും സന്തോഷമാണ്... ഹരിതയെ ഞങ്ങളുടെ മക്കളിൽ ഒരാളായിതന്നെ നോക്കുമെന്നാണ് ആ പിതാവിന് നൽകാനുള്ള ഉറപ്പ്.
രണ്ടു പെണ്ണും, ആറ് ആൺകുട്ടികളുമാണ് ഞങ്ങൾക്ക്. ഒരു മകളുടെയും മകന്റെയും കല്യാണം കഴിഞ്ഞു. മൂത്തമകൻ ആലത്തൂരിൽ താമസിക്കുന്നു. ബാക്കി ആൺമക്കളിൽ ഒരാളിപ്പോൾ പെട്ടെന്നു പോയി. അവനോടു പൊറുക്കാനാകാത്ത ക്രൂരത കാട്ടിയവർക്കു കടുത്തശിക്ഷ കിട്ടണം. കോടതിയിൽ നിന്നുനീതി കിട്ടുമെന്നാണ് പ്രതീക്ഷ. ഹരിത ഇനി ഞങ്ങളുടെ മക്കളിൽ ഒരാളാണ്. അവളുടെ തീരുമാനം പോലെ ഞങ്ങൾക്കൊപ്പം നിൽക്കട്ടെ.
സാമ്പത്തികത്തിലും ജാതിയിലും മുന്നോക്കമുള്ള കുടുംബത്തിലെ അംഗമായ ഹരിത അനീഷിനൊപ്പം മൂന്നുമാസം മുൻപാണ് പാലക്കാട് തേങ്കുറുശിയിലെ വീട്ടിലെത്തിയത്. മൂന്ന് മാസമേ താലിയുണ്ടാകൂ എന്ന് വീട്ടുകാർ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ കൊലപ്പെടുത്തുകയായിരുമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ