തിരുവനന്തപുരം: ഹരിത കേരളം മിഷനിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. പരിസ്ഥിതി ശാസ്ത്രം, ഭൗമ ശാസ്ത്രം, സോഷ്യോളജി, സാമൂഹ്യസേവനം,തുടങ്ങിയ മേഖലകളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എഞ്ചിനീയറിങ്, കൃഷി, എന്നീ മേഖലകളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ കഴിഞ്ഞ വിദ്യാർത്ഥികൾക്കുമാണ് അപേക്ഷിക്കാനാവുന്നത്. മേൽപറഞ്ഞ എല്ലാ വിഷയങ്ങൾക്കും 60 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോ ഉള്ളവർക്ക് മുൻഗണന. മൂന്ന് മാസമാണ് കാലാവധിയെങ്കിലും ആറ് മാസം വരെ ദീർഘിപ്പിക്കാവുന്ന രീതിയിലാണ്.

തെരഞ്ഞെടുക്കപ്പെടുന്നവർ പതിനാല് ജില്ലാ മിഷൻ ഓഫീസുമായും ഹരിത കേരളം സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. അതത് രംഗത്തെ വിദഗ്ദ്ധർ പരിശീലനവും മാർഗ്ഗനിർദേശങ്ങളും നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും സർക്കാർ അംഗീകൃത സ്‌റ്റൈപൻഡും നൽകും. എഴുത്ത്പരീക്ഷ/അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. താത്പര്യവും യോഗ്യതയുമുള്ളവർ, ഹരിത കേരളം മിഷൻ, ഠഇ2/3271 (3),(4),'ഹരിതം', കുട്ടനാട് ലെയിൻ, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം-04 എന്ന വിലാസത്തിൽ ഫെബ്രുവരി 20ന് മുമ്പ് ബയോഡേറ്റ സഹിതം അപേക്ഷിക്കണം. കവറിന് പുറത്ത് 'ഇന്റേൺഷിപ്പ് പ്രോഗ്രാമിനുള്ള അപേക്ഷ'എന്ന് വ്യക്തമാക്കണം. വിശദ വിവരങ്ങൾക്ക് www.haritham.kerala.gov.in.