- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃത സർവകലാശാലയിൽ ഹരിത കേരളം പദ്ധതിക്ക് തുടക്കമായി
അമൃതപുരി: സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അമൃതപുരി കാമ്പസിൽ വച്ച് ഹരിത കാമ്പസ് എന്ന നവീന ആശയത്തിന്റെഓച്ചിറ ബ്ലോക്കു തല ഉത്ഘാടനം രാജ്യ സഭാംഗം അഡ്വ: കെസോമപ്രസാദ് നിർവ്വഹിച്ചു. ആർ രാമചന്ദ്രൻ എം എൽ എചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിലും യുവാക്കളിലും കാർഷികാവബോധംവളർത്തി വരും തലമുറയ്ക്ക് വിഷരഹിതമായകാർഷികോല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതിനും അനായാസം അതു ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും, സാങ്കേതികതയുടെ പുറകെ പായുന്ന യുവതലമുറയിൽ നവീന കാർഷിക സംസ്‌കാരംവളർത്തിയെടുക്കുന്നതിനും ഉള്ള മഹത്തായ ലക്ഷ്യം വച്ചാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹരിതകാമ്പസ് പദ്ധതി കേരള സർക്കാർ നടപ്പാക്കുന്നത്. അതോടൊപ്പം ജൈവ പച്ചക്കറി കൃഷിപ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഇതിനുണ്ട്. കൃഷി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും യാന്ത്രിയമായി ജീവിച്ചു പോകുന്ന നമ്മുടെ ജീവിതം കൂടുതൽചലനാത്മകവും ഉല്ലാസപ്രദവുമാക്കാൻ നമ്മുടെ ദിനചര്യ
അമൃതപുരി: സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അമൃതപുരി കാമ്പസിൽ വച്ച് ഹരിത കാമ്പസ് എന്ന നവീന ആശയത്തിന്റെഓച്ചിറ ബ്ലോക്കു തല ഉത്ഘാടനം രാജ്യ സഭാംഗം അഡ്വ: കെസോമപ്രസാദ് നിർവ്വഹിച്ചു. ആർ രാമചന്ദ്രൻ എം എൽ എചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികളിലും യുവാക്കളിലും കാർഷികാവബോധംവളർത്തി വരും തലമുറയ്ക്ക് വിഷരഹിതമായകാർഷികോല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതിനും അനായാസം അതു ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും, സാങ്കേതികതയുടെ പുറകെ പായുന്ന യുവതലമുറയിൽ നവീന കാർഷിക സംസ്‌കാരംവളർത്തിയെടുക്കുന്നതിനും ഉള്ള മഹത്തായ ലക്ഷ്യം വച്ചാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹരിതകാമ്പസ് പദ്ധതി കേരള സർക്കാർ നടപ്പാക്കുന്നത്. അതോടൊപ്പം ജൈവ പച്ചക്കറി കൃഷിപ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഇതിനുണ്ട്.
കൃഷി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും യാന്ത്രിയമായി ജീവിച്ചു പോകുന്ന നമ്മുടെ ജീവിതം കൂടുതൽചലനാത്മകവും ഉല്ലാസപ്രദവുമാക്കാൻ നമ്മുടെ ദിനചര്യയിൽ കൃഷിക്ക് അല്പസമയം നൽകുന്നതുകൊണ്ട് സാധിക്കുമെന്ന് അഡ്വ സോമപ്രസാദ് തന്റെ ഉത്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. പരിമിതമായ സ്ഥല സൗകര്യമുള്ളഫ്‌ളാറ്റുകളിൽ പോലും ഗ്രോ ബാഗുകളുപയോഗിച്ച് ഇതു ചെയ്യാവുന്നതാനെന്നും അദ്ദേഹം സൂചിപ്പിച്ചു.
വിഷലിപ്തമായ പച്ചക്കറികൾ വില കൊടുത്തു വാങ്ങൂന്ന മലയാളികളുടെ പൊതു മനോഭാവം മാറേണ്ടതുണ്ടെന്ന് ആർരാമചന്ദ്രൻ എം എൽ എ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പരാമർശിച്ചു. മാറാരോഗങ്ങൾ സമൂഹത്തിൽ വർധിക്കാൻ ഇതുകാരണമായിട്ടുണ്ടെന്ന കാര്യം ഏവരും ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങൾക്ക് മുൻപേ ഈ കാര്യംതിരിച്ചറിഞ്ഞ് ജൈവപച്ചക്കറികൾ പ്രോത്സാഹിപ്പിക്കാൻ അമൃതാനന്ദമയീ മഠം മുന്നോട്ടു വന്നത് അഭിനന്ദനാർഹമാണെന്ന്ആർ രാമചന്ദ്രൻ പറഞ്ഞു.
തുടർന്ന് അമൃതപുരി കാമ്പസിൽ ജനപ്രതിനിധികളും വിദ്യാർത്ഥികളും സംയുക്തമായി വിത്തിടീൽ കർമ്മംനിർവ്വഹിച്ചു.അമൃതപുരി കാമ്പസ് ഡയറക്ടർ ബ്രഹ്മചാരി സുദീപ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെർളി ശ്രീകുമാർ ചടങ്ങിനെത്തിയവർക്ക് സ്വാഗതം ആശംസിച്ചു. കുലശേഖരപുരംപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി സലീന, ഓച്ചിറ ബ്ലോക്ക്‌വൈസ് പ്രസിഡന്റ് ശ്രീമതി ആർ കെ ദീപ, ഓച്ചിറ ബ്ലോക്ക് ചെയർപേഴ്‌സൺ ബി സുധർമ്മ, പഞ്ചായത്ത് അംഗംറ്റി കെ ശ്രീദേവി, വാർഡ് മെംബർ ജയിത്ത് കൃഷ്ണൻ, ബി.ഡി.ഒ ആർ അജയകുമാർ, അമൃത എഞ്ചിനീയറിങ്കോളേജ് പ്രിൻസിപ്പാൾ ഡോ എസ് എൻ ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.