- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിയാനയിൽ എൻഡിഎ സഖ്യം പിളർന്നു; ബിജെപി സഖ്യം ഉപേക്ഷിക്കാൻ ജൻഹിത് കോൺഗ്രസ് തീരുമാനം
ചണ്ഡിഗഢ്: ഹരിയാനയിൽ എൻഡിഎ സഖ്യം പിളർന്നു. ഭാരതീയ ജനതാ പാർട്ടിയും ഹരിയാന ജൻഹിത് കോൺഗ്രസും ആയുള്ള സഖ്യമാണ് തകർന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ നിന്ന് ഏഴുസീറ്റുകൾ സഖ്യം നേടിയിരുന്നു. മുൻ മുഖ്യമന്ത്രി ഭജൻലാലിന്റെ മകനും എച്ച്ജെസി അദ്ധ്യക്ഷനുമായ കുൽദീപ് ബിഷ്ണോയിയാണ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നതായി അറിയിച്ചത്. ഒക്ടോ

X
ലോകസഭാ തെരഞ്ഞെടുപ്പു കാലത്ത് ബിജെപി നേതാവ് സുഷമാ സ്വരാജ് കുൽദീപ് ബിഷ്ണോയിയെ അനുഗ്രഹിക്കുന്നു.
ചണ്ഡിഗഢ്: ഹരിയാനയിൽ എൻഡിഎ സഖ്യം പിളർന്നു. ഭാരതീയ ജനതാ പാർട്ടിയും ഹരിയാന ജൻഹിത് കോൺഗ്രസും ആയുള്ള സഖ്യമാണ് തകർന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ നിന്ന് ഏഴുസീറ്റുകൾ സഖ്യം നേടിയിരുന്നു.
മുൻ മുഖ്യമന്ത്രി ഭജൻലാലിന്റെ മകനും എച്ച്ജെസി അദ്ധ്യക്ഷനുമായ കുൽദീപ് ബിഷ്ണോയിയാണ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നതായി അറിയിച്ചത്. ഒക്ടോബറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് എച്ച്ജെസി തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്നെ ഉയർത്തിക്കാട്ടണമെന്ന വ്യവസ്ഥ അംഗീകരിക്കാൻ ബിജെപി തയ്യാറാകാഞ്ഞതിനെ തുടർന്നാണ് കുൽദീപ് ബിഷ്ണോയി ബിജെപി ബന്ധം ഉപേക്ഷിക്കുന്നത് എന്നാണ് വാർത്ത.
Next Story

