മുംബൈ: കുറച്ച് ദിവസങ്ങളായി പഞ്ചാബ് പൊലീസിലെ എസ്എച്ച്ഒ ഹർലീൻ മാൻ എന്ന യുവതിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങ് ആയിരുന്നു. ഇത്ര സുന്ദരിയായ പൊലീസ് ഓഫീസർ അറസ്റ്റ് ചെയ്യുന്നത് അഭിമാനം ആണെന്നും എന്നെ ഒന്ന് അറസ്റ്റ് ചെയ്യു എന്നും ത്രയും സുന്ദരിയായ ഉദ്യോഗസ്ഥ പൊലീസിൽ ഉണ്ടാകുമ്പോൾ അറസ്റ്റിനായി ആളുകൾ അങ്ങോട്ടുവരും എന്ന തരത്തിലായിരുന്നു പല കമന്റുകളും ചിത്രത്തിന് വന്നിരുന്നു. ഒടുവിൽ സാക്ഷാൽ എസ്എച്ച്ഒ ഹർലീൻ മാൻ തന്നെ ഇതിനെല്ലാമായി രംഗത്തെത്തി.

പ്രിയപ്പെട്ടവരേ ഹർലീം മാൻ എന്റെ കഥാപാത്രത്തിന്റെ പേരാണ്. പലരും തെറ്റിദ്ധരിച്ചാണ് ഈ ഫോട്ടോ ഷെയർ ചെയ്യുന്നത്. ഞാൻ യഥാർത്ഥ പൊലീസല്ലെന്നും അറോറ പറയുന്നു. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ളവരാണ് എനിക്ക് മെസ്സേജുകൾ അയക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടാൻ തയ്യാറാണെന്ന തരത്തിലുള്ള രസകരമായ മെസ്സേജുകളാണ് പലതും. സിനിമ ലൊക്കേഷനിൽ നിന്നെടുത്ത ചിത്രങ്ങളാണ് ഇതെന്നും തെറ്റിദ്ധരിക്കപ്പെടരുതെന്നും പറഞ്ഞ് കൊണ്ട് ബോളിവുഡ് നായികയായ കൈനാത്ത് അറോറ രംഗത്ത് വന്നത്.

ജഗ്ഗാ ജിൻഡേയെന്ന പഞ്ചാബി ചിത്രത്തിൽ അഭിനയിക്കാനെത്തിയ അറോറ എത്തിയപ്പോൾ എടുത്ത ഫോട്ടോയാണ് വൈറലായത്.താൻ പൊലീസ് അല്ല എന്ന് പറഞ്ഞ് മടുത്തിരിക്കുകയാണ് താരം.