ഹാർലോ: ഹാർലോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 19 ശനിയാഴ്ച നടക്കും. ലേഡി ഫാത്തിമ ചർച്ച് ഹാളിൽ പകൽ 10 .30 തൊട്ട് വൈകിട്ട് 6.30 വരെയാണ് പരിപാടികൾ അരങ്ങേറുക.

കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുക. ഓണപ്പാട്ടുകളും നൃത്തനൃത്യങ്ങളും നടക്കും . പരിപാടികളുടെ ഭാഗമായി വിവിധ കലാ കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന ദാനവും നടക്കും. ഓണ സദ്യയും പരിപാടിയുടെ പ്രത്യേക ആകർഷണമാണ്.