- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വനിതകൾക്കും ഐപിഎൽ വേണമെന്ന് ഹർമൻപ്രീത് കൗർ; സമാന വേദിയുണ്ടെങ്കിൽ താരങ്ങൾക്ക് മത്സരപരിചയം ലഭിക്കുമെന്നും ഇന്ത്യൻ വനിത ട്വന്റി-20 ക്യാപ്റ്റൻ
മുംബൈ: വനിതകൾക്കും ഐപിഎൽ വേണമെന്ന് ഇന്ത്യൻ വനിത ട്വന്റി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഐപിഎൽ പോലെ ഒരു വേദിയുണ്ടെങ്കിൽ ആഭ്യന്തര താരങ്ങൾക്ക് സമ്മർദ്ദ ഘട്ടത്തിൽ കളിക്കേണ്ടതെങ്ങനെയെന്ന് പഠിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.
വനിതാ ബിബ് ബാഷ് ലീഗ് ആ ധർമ്മമാണ് നിർവഹിക്കുന്നത്. തഹ്ലിയ മഗ്രാത്ത് ഇന്ന് ബാറ്റ് ചെയ്തത് ശ്രദ്ധിച്ചാൽ വനിതാ ബിബിഎലിൽ കളിച്ചതിന്റെ ആത്മവിശ്വാസം കാണാമെന്നും ഹർമൻ പറഞ്ഞു.
പുരുഷ താരങ്ങൾക്ക് പക്വതയുണ്ട്. കാരണം അവർ ഐപിഎലിൽ ഒട്ടേറെ മത്സരങ്ങൾ കളിക്കുന്നു. അത് മാത്രമാണ് തങ്ങൾക്ക് ഇപ്പോൾ ഇല്ലാത്തത്. രാജ്യാന്തര മത്സരങ്ങൾക്കു മുൻപ് ഐപിഎൽ പോലെ ടൂർണമെന്റുകൾ കളിക്കാൻ ആഭ്യന്തര താരങ്ങൾക്ക് കഴിഞ്ഞാൽ അവർ തീർച്ചയായും മെച്ചപ്പെടുമെന്നും ഹർമൻപ്രീത് കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story