അബുദാബി:  അബുദാബി  ഓർത്തഡോകിസ്  െ്രെകസ്തവ  യുവജന പ്രസ്ഥാനത്തിന്റെ  ആഭിമുഖ്യത്തിൽ അന്തർദേശിയ ക്രിസ്തുമസ്  കരോൾ  'ഹാർപ്പ്  ഓഫ്  ഏഞ്ചൽസ് '   27 ന്  അബുദാബി  ഓർത്തഡോക്‌സ്  കത്തീഡ്രൽ അങ്കണത്തിൽ  നടത്തപെടുന്നു . 'ഹാർപ്പ്  ഓഫ്  ഏഞ്ചൽസിന്റെ  ലോഗോ  പ്രകാശനം  മലങ്കര  ഓർത്തഡോക്‌സ്  ബ്രാഹ്മവർ  ഭദ്രസനാധിപൻ അഭിവന്ദ്യ  യാക്കോബ്  മാർ ഏലിയാസ്  നിർവഹിച്ചു .

വിവിധ  അപ്പോസ്‌തോലിക  സഭകളിൽ  നിന്നുള്ള  പ്രഗൽഭ ഗായക  സംഘങ്ങൾ  കരോൾ ഗാനങ്ങൾ  ആലപിക്കും . ഗൾഫ്  മേഖലയിൽ ഇദം പ്രഥമായി സംഘടിപ്പിക്കുന്ന  കരോൾ  സംഗമം വിവിധ  സഭകളുമായുള്ള ഐക്യത്തിനും സംസർഗത്തിനും ഒരു പുത്തൻ ചുവടുവപ്പായിരിക്കും. ഇതിന്റെ വിജയത്തിനായി ഇടവക വികാരിയുടെ  നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നതായി സംഘാടകർ അറിയിച്ചു.