ഭൂരിഭാഗം സ്ത്രീകളും പുരുഷന്മാരിൽ നിന്നും ലൈംഗികമായ ഉപദ്രവങ്ങൾ ഉണ്ടായാൽ വെറുതെ പ്രശ്നനമുണ്ടാക്കേണ്ടെന്ന് കരുതി മിണ്ടാതെ സഹിക്കുകയാണ് പതിവ്. എന്നാൽ തന്നെ അതിന് കിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രസീലിലെ ഈ യുവതി. തന്നെ ലൈംഗികമായി അലോസരപ്പെടുത്താൻ തുടങ്ങിയ യുവാവിനെ സൗത്ത് ഈസ്റ്റ് ബ്രസീലിലെ റിബെയ്റാവോ പ്രെറ്റോ സിറ്റിസെന്ററിലെ ഈ സെയിൽസ് വുമൺ അടിച്ച് നിലത്ത് വീഴ്‌ത്തി വൃഷണത്തിൽ ചവിട്ടി അനങ്ങാതെ കിടത്തുകയായിരുന്നു. തുടർന്ന് നിനക്കെന്താടാ വേണ്ടത് എന്ന് ചോദിച്ച് ഉടുപ്പൂരി സ്തനങ്ങൾ അയാളുടെ മുഖത്ത് ചേർത്തുകൊടുക്കുകയും ചെയ്തു. സെക്ഷ്വൽ ഹരാസ്മെന്റിനോട് ഇങ്ങനെയും പ്രതികരിക്കാം എന്നാണ് ഇതിലൂടെ ഈ യുവതി തെളിയിച്ചിരിക്കുന്നത്.

സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വരുകയും കുറഞ്ഞ സമയത്തിനുള്ളിൽ അത് വൈറലായിത്തീരുകയും ചെയ്തിട്ടുണ്ട്. ഇത്കണ്ട് നിരവധി പേർ ചുറ്റിലും പകച്ച് നിൽക്കുന്നതും കാണാം. ആളുകൾ നോക്കി നിൽക്കെ തന്നെ ലൈംഗിക ഉദ്ദേശ്യത്തോടെ ഇയാൾ തന്നെ ഉപദ്രവിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്. ടി ഷർട്ട് ധരിച്ച സ്ത്രീ ഈ യുവാവിനെ അപ്രതീക്ഷിതമായി അടിച്ച് നിലത്ത് വീഴ്‌ത്തിയതിൽ മിക്കവരും ഞെട്ടിത്തരിച്ചിരുന്നു. താൻ ജോലിയിൽ മുഴുകിയിരിക്കെ തന്നെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചത് തനിക്ക് കനത്ത ഞെട്ടലുണ്ടാക്കിയെന്നും അതിന്റെ പ്രതികരണമാണിതെന്നും യുവതി വിശദീകരിക്കുന്നു.

എന്നാൽ യുവതി തനിക്ക് മേൽ വ്യാജമായ ആരോപണമാണ് ഉന്നയിച്ചതെന്നും താൻ ഭാര്യയോടൊപ്പം മാന്യമായി ഷോപ്പിങ് നടത്തുമ്പോൾ യുവതി തന്നെ അനാവശ്യമായി ഉപദ്രവിക്കുകയായിരുന്നുവെന്നുമാണ് മർദനമേറ്റയാൾ കുറ്റപ്പെടുത്തുന്നത്. തന്നെ ഒരു ലൈംഗിക വസ്തുവായി കണ്ടതിൽ താൻ തകർന്ന് പോയെന്നും തന്റെ സ്തനങ്ങൾ വേണമോയെന്നും യുവതി യുവാവിനോട് ശബ്ദമുയർത്തുകയും ചെയ്തിരുന്നു. തുടർന്ന് യുവതി തന്റെ ടോപ്പ് അഴിക്കുകയും തന്റെ സ്തനങ്ങൾ യുവാവിന്റെ മുഖത്തിനടുത്ത് പിടിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ കാഴ്ചക്കാർ അക്ഷരാർത്ഥത്തിൽ വാ പൊളിച്ച് നിന്ന് പോയി.

അയാളുടെ മുഖത്തടിച്ച ശേഷമായിരുന്നു യുവതി സ്തനങ്ങൾ മുഖത്തേക്ക് ചേർത്തത്. കാഴ്ചക്കാരിൽ നിരവധി പേർ യുവതിയുടെ പ്രതികരണത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ യുവതിയുടെ പ്രവൃത്തിയിൽ ചിലർ കടുത്ത പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. എന്നാൽ കുട്ടികളുടെ മുന്നിൽ സിറ്റിസെന്ററിൽ വച്ച് ഇത്തരത്തിൽ പ്രവർത്തിക്കാൻ സ്ത്രീക്ക് എങ്ങനെയാണ് ധൈര്യം വന്നതെന്ന് ചിലർ അമർഷത്തോടെ ചോദിച്ചിരുന്നു. സ്ത്രീകളെ പൊതു ഇടങ്ങളിൽ അപമാനിക്കുന്നവരോട് സ്ത്രീകൾ തന്നെ ഇത്തരത്തിൽ ശക്തമായി പ്രതിഷേധിക്കണമെന്നാണ് സ്ത്രീ പക്ഷഗ്രൂപ്പുകൾ ഈ സംഭവത്തോട് പ്രതികരിച്ചിരിക്കുന്നത്.