- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സ്‌ക്ലുസീവ് സ്വിമ്മിങ്പൂളും ബാറും ഡൈനിംഗും പരിചാരകരും ഒക്കെ റെഡി; ഒരു രാത്രിക്ക് 1,40,000 രൂപ നിരക്ക്; ഹാരിയും മേഗനും ഇന്നലെ താമസിച്ച ടൊറന്റോയിലെ ഹോട്ടൽ കണ്ടെത്തി പാപ്പരാസികൾ
ഹാരി രാജകുമാരൻ കാനഡയിൽ രഹസ്യമായി എത്തി തന്റെ കാമുകി മേഗൻ മാർകിളിനെ കാണാറുണ്ടെന്നതിനെ കുറിച്ച് നേരത്തെ സൂചനകൾ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ പാപ്പരാസികൾക്ക് അതിന് വ്യക്തമായ തെളിവ് ലഭിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്നലെ ഹാരിയും മേഗനും താമസിച്ച ഹോട്ടൽ പാപ്പരാസികൾ കണ്ടെത്തിയിരിക്കുകയാണ്. കാനഡയിലെ ടൊറന്റോയിലുള്ള മുന്തിയ ഹോട്ടലുകളിലൊന്നായ ഫെയർമോണ്ട് റോയൽ യോർക്ക് എന്ന ആഡംബര ഹോട്ടലിലാണ് ഇവർ തങ്ങിയിരിക്കുന്നത്. ആഡംബരത്തിന്റെ അവസാന വാക്കുകളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന ഹോട്ടലാണിത്. എക്‌സ്‌ക്ലുസീവ് സ്വിമ്മിങ്പൂളും ബാറും ഡൈനിംഗും പരിചാരകരും ഒക്കെ റെഡിയായി നിൽക്കുന്ന ഈ ഹോട്ടലിൽ ഒരു രാത്രിക്ക് 1400 പൗണ്ടാണ് നിരക്ക്. ഇവിടുത്തെ ഏറ്റവും മുന്തിയ റൂമുകളിലൊന്നിലാണിവർ കഴിഞ്ഞിരിക്കുന്നത്. ഇവിടുത്തെ റോയൽ സ്യൂട്ടാണ് ഇരുവരും ഉപയോഗിച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്. ബാറും 16 സീറ്റുകളുള്ള ഡൈനിങ് റൂമും ഉള്ള സ്യൂട്ടാണിത്. യുഎസിലാണ് ജനിച്ചതെങ്കിലും അഭിനേത്രിയായ മേഗൻ ടൊറന്റോയിലാണ് ജീവിക്കുന്നത്. ഇതിന് മുമ്പ് ടൊ
ഹാരി രാജകുമാരൻ കാനഡയിൽ രഹസ്യമായി എത്തി തന്റെ കാമുകി മേഗൻ മാർകിളിനെ കാണാറുണ്ടെന്നതിനെ കുറിച്ച് നേരത്തെ സൂചനകൾ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ പാപ്പരാസികൾക്ക് അതിന് വ്യക്തമായ തെളിവ് ലഭിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്നലെ ഹാരിയും മേഗനും താമസിച്ച ഹോട്ടൽ പാപ്പരാസികൾ കണ്ടെത്തിയിരിക്കുകയാണ്. കാനഡയിലെ ടൊറന്റോയിലുള്ള മുന്തിയ ഹോട്ടലുകളിലൊന്നായ ഫെയർമോണ്ട് റോയൽ യോർക്ക് എന്ന ആഡംബര ഹോട്ടലിലാണ് ഇവർ തങ്ങിയിരിക്കുന്നത്. ആഡംബരത്തിന്റെ അവസാന വാക്കുകളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന ഹോട്ടലാണിത്. എക്‌സ്‌ക്ലുസീവ് സ്വിമ്മിങ്പൂളും ബാറും ഡൈനിംഗും പരിചാരകരും ഒക്കെ റെഡിയായി നിൽക്കുന്ന ഈ ഹോട്ടലിൽ ഒരു രാത്രിക്ക് 1400 പൗണ്ടാണ് നിരക്ക്.
ഇവിടുത്തെ ഏറ്റവും മുന്തിയ റൂമുകളിലൊന്നിലാണിവർ കഴിഞ്ഞിരിക്കുന്നത്. ഇവിടുത്തെ റോയൽ സ്യൂട്ടാണ് ഇരുവരും ഉപയോഗിച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്. ബാറും 16 സീറ്റുകളുള്ള ഡൈനിങ് റൂമും ഉള്ള സ്യൂട്ടാണിത്. യുഎസിലാണ് ജനിച്ചതെങ്കിലും അഭിനേത്രിയായ മേഗൻ ടൊറന്റോയിലാണ് ജീവിക്കുന്നത്. ഇതിന് മുമ്പ് ടൊറന്റോയിൽ കാമുകിയെ കാണാൻ എത്തുമ്പോൾ ഹാരി താമസിച്ചിരുന്നത് അപ്മാർക്കറ്റ് സബർബിലെ മേഗന്റെ വാടകവീട്ടിലായിരുന്നു. കഴിഞ്ഞ ആഴ്ച ടൊറന്റോയിൽ എത്തിയ ഹാരിയുടെ സുരക്ഷാഭടന്മാർ ഉപയോഗിച്ചിരുന്ന കാറുകൾ ഒരു വീടിന് മുമ്പിൽ കിടക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.
തുടർന്നായിരുന്നു ഇരുവരും ഫെയർമോണ്ട് ഹോട്ടലിലേക്ക് രഹസ്യമായി താമസം മാറിയിരുന്നത്. യുദ്ധത്തിൽ പരുക്കേറ്റ പട്ടാളക്കാർക്ക് വേണ്ടി താൻ നടത്തുന്ന കായിക മത്സരത്തിന് വേണ്ടിയാണ് ഹാരി ടൊറന്റോയിൽ എത്തിയിരിക്കുന്നത്. ഗെയിമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള എൻഗേജ്‌മെന്റുകൾക്കും മീറ്റിംഗുകൾക്കും ഹോട്ടലിലെ സൗകര്യങ്ങൾ ഹാരിക്ക് പ്രയോജനപ്പെടുത്തേണ്ടതിനാലാണ് ഇവിടേക്ക് താമസം മാറിയിരിക്കുന്നത്. മാർകിളിന്റെ വീട്ടിലായാൽ ഫോട്ടോഗ്രാഫർമാരുടെ ശല്യമുണ്ടാകുമെന്ന ഭയവും ഹാരിയെ അലട്ടിയിരുന്നുവെന്ന് സൂചനയുണ്ട്.
കഴിഞ്ഞ 14 മാസങ്ങളായി ഹാരിയും മേഗനും പ്രണയത്തിലാണ്. അതിന് ശേഷം ഇരുവരും എത്രയോ പ്രാവശ്യം ഒരുമിച്ചിരുന്നുവെങ്കിലും വീൽ ചെയർ ടെന്നീസ് മാച്ചിൽ പങ്കെടുക്കാനെത്തിയപ്പോൾ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും ഒന്നിച്ച് ഔദ്യോഗികമായി പ്രത്യക്ഷപ്പെട്ടിരുന്നത്. അന്ന്ഇരുവരും കൈപിടിച്ച് അര മണിക്കൂർ നേരം പൊതുജനത്തിന് മുന്നിൽ ചെലവഴിച്ചിരുന്നു. അവിടെ വച്ച് മത്സരാർത്ഥികളെ കൈയടിച്ചും ആർപ്പുവിളികളോടെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ വച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അവർ തയ്യാറായിരുന്നു. ഇരുവരും അടുത്ത് തന്നെ വിവാഹിതരാകാൻ പോകുന്നുവെന്നതിന്റെ സൂചനയായിട്ട് ഇതിനെ പരിഗണിക്കുന്നവരുമേറെയുണ്ട്. ശനിയാഴച് ഇൻവിക്ടസ് ഗെയിംസിന്റെ ഓപ്പണിംഗിൽ ഹാരിക്കൊപ്പം മേഗൻ പ്രത്യക്ഷപ്പെട്ടിരുന്നു.