- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവർ വല്ലാത്ത പ്രണയത്തിലാണ്...കല്യാണ ആൽബം ചെയ്ത ഫോട്ടോഗ്രാഫർ പറയുന്നു; ചാപ്പലിലേക്കുള്ള യാത്രക്കിടെ ആൾക്കൂട്ടത്തിൽ കണ്ട 14 വർഷം മുമ്പ് കണ്ട ആഫ്രിക്കൻ അനാഥന് നേരെ കൈ ഉയർത്തി ഹാരി; കുടുംബത്തിലെ പ്രശ്നങ്ങൾ തീർക്കാൻ മേഗൻ മുൻകൈ എടുക്കണമെന്ന് സഹോദരി; ഹാരി-മേഗൻ കല്യാണ വിശേഷങ്ങൾ അവസാനിക്കുന്നില്ല
ലണ്ടൻ: കാത്ത് കാത്തിരുന്ന ഹാരി-മേഗൻ പരിണയം യാഥാർത്ഥ്യമായിക്കഴിഞ്ഞു.യുകെയും അതിലുപരി ലോകമെമ്പാടും അതിന്റെ ആഘോഷങ്ങളുടെ അലയൊലികൾ കടന്നെത്തിയിരുന്നു. ഈ രാജകീയ വിവാഹത്തിന്റെ ഓരോ ചെറിയ വിശേഷങ്ങളും അത്യധികമായ പ്രാധാന്യം നൽകിയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. അതിനിടെ ഹാരിയും മേഗനും ഇപ്പോഴും വളർന്ന് കൊണ്ടിരിക്കുന്ന വല്ലാത്ത പ്രണയത്തിലാണെന്ന വെളിപ്പെടുത്തലുമായി അവരുടെ കല്യാണ ആൽബം ഡിസൈൻ ചെയ്തിരിക്കുന്ന ഫോട്ടോഗ്രാഫറുടെ അപൂർവ വെളിപ്പെടുത്തലും പുറത്ത് വന്നിട്ടുണ്ട്. വിവാഹത്തിനായി ചാപ്പലിലേക്കുള്ള യാത്രക്കിടെ 14 വർഷം മുമ്പ് കണ്ട ആഫ്രിക്കൻ അനാഥന് നേരെ ഹാരി കൈ ഉയർത്തി വാർത്തയ്ക്കും വൻ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. തങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങൾ തീർക്കാൻ മേഗൻ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ട് മേഗന്റെ സഹോദരി മുമ്പോട്ട് വന്നതും ശ്രദ്ധേയമായിട്ടുണ്ട്. ഇത്തരത്തിൽ ഹാരി-മേഗൻ കല്യാണത്തിന്റെ വിശേഷങ്ങൾ അനന്തമായി നീളുകയാണ്. ഹാരിയും മേഗനും വല്ലാത്ത പ്രണയത്തിലാണ് ഹാരിയുടെയും മേഗന്റെയും വിവാഹ നിമിഷങ്ങൾ
ലണ്ടൻ: കാത്ത് കാത്തിരുന്ന ഹാരി-മേഗൻ പരിണയം യാഥാർത്ഥ്യമായിക്കഴിഞ്ഞു.യുകെയും അതിലുപരി ലോകമെമ്പാടും അതിന്റെ ആഘോഷങ്ങളുടെ അലയൊലികൾ കടന്നെത്തിയിരുന്നു. ഈ രാജകീയ വിവാഹത്തിന്റെ ഓരോ ചെറിയ വിശേഷങ്ങളും അത്യധികമായ പ്രാധാന്യം നൽകിയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. അതിനിടെ ഹാരിയും മേഗനും ഇപ്പോഴും വളർന്ന് കൊണ്ടിരിക്കുന്ന വല്ലാത്ത പ്രണയത്തിലാണെന്ന വെളിപ്പെടുത്തലുമായി അവരുടെ കല്യാണ ആൽബം ഡിസൈൻ ചെയ്തിരിക്കുന്ന ഫോട്ടോഗ്രാഫറുടെ അപൂർവ വെളിപ്പെടുത്തലും പുറത്ത് വന്നിട്ടുണ്ട്. വിവാഹത്തിനായി ചാപ്പലിലേക്കുള്ള യാത്രക്കിടെ 14 വർഷം മുമ്പ് കണ്ട ആഫ്രിക്കൻ അനാഥന് നേരെ ഹാരി കൈ ഉയർത്തി വാർത്തയ്ക്കും വൻ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. തങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങൾ തീർക്കാൻ മേഗൻ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ട് മേഗന്റെ സഹോദരി മുമ്പോട്ട് വന്നതും ശ്രദ്ധേയമായിട്ടുണ്ട്. ഇത്തരത്തിൽ ഹാരി-മേഗൻ കല്യാണത്തിന്റെ വിശേഷങ്ങൾ അനന്തമായി നീളുകയാണ്.
ഹാരിയും മേഗനും വല്ലാത്ത പ്രണയത്തിലാണ്
ഹാരിയുടെയും മേഗന്റെയും വിവാഹ നിമിഷങ്ങൾ പകർത്താൻ സാധിച്ചത് തന്റെ അപൂർവ ഭാഗ്യമാണെന്നാണ് ഒഫീഷ്യൽ റോയൽ വെഡിങ് ഫോട്ടോഗ്രാഫുകൾ പകർത്തിയ മറിയോ ടെസ്റ്റിനോ വെളിപ്പെടുത്തുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ഹാരിയുടെയും മേഗന്റെയും പ്രണയം വളർന്ന് കൊണ്ടിരിക്കുന്നത് തനിക്ക് ഈ വേളയിൽ മനസിലാക്കാൻ സാധിച്ചുവെന്നും മറിയോ വെളിപ്പെടുത്തുന്നു. ഇരുവരും ചേർന്ന് അടുത്തിടപഴകിയുള്ള ചിത്രങ്ങൾ പകർത്തിയതിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് മറിയോ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.വിൻഡ്സർ കാസിലിലെ ഈസ്റ്റ് ടെറസിൽ വച്ച് ഹാരിയും മേഗനും കടുത്ത പ്രണയം വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു ചില സ്നാപ്സുകൾക്ക് പോസ് ചെയ്തിരുന്നത്. ഇന്നലെയാണ് ഈ ഔദ്യോഗിക ഫോട്ടോകൾ പുറത്ത് വിട്ടിരിക്കുന്നത്.
14 വർഷം മുമ്പ് കണ്ട ആഫ്രിക്കൻ അനാഥനെ മറക്കാതെ തിരിച്ചറിഞ്ഞ ഹാരി
ചാരിറ്റി മിഷന്റെ ഭാഗമായി ആഫ്രിക്കയിൽ വച്ച് 14 വർഷം മുമ്പ് കണ്ട് പരിചയപ്പെട്ട മുട്സു പോട്സാനെ എന്ന അനാഥനെ ഹാരി തന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച് മുട്സു ലണ്ടനിലെത്തുകയും ചെയ്തിരുന്നു.വിൻഡ്സർ കാസിലിലേക്ക് വിവാഹത്തിനായി നടന്ന് നീങ്ങിയിരുന്ന ഹാരിക്ക് നേരെ മുട്സു ആവേശത്തോടെ കൈ വീശിയപ്പോൾ ഹാരി അവനെ തിരിച്ചറിയുകയും കൈ വീശിക്കാണിക്കുകയും ചെയ്തത് ക്യാമറകളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. തന്റെ നാലാം വയസിലായിരുന്നു മുട്സു ആഫ്രിക്കയിൽ വച്ച് ഹാരിയെ കണ്ടിരുന്നത്. തുടർന്ന് ഹാരി ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ മുട്സുവുമായി ഇത്രയും കാലം ബന്ധം പുലർത്തുകയും ചെയ്തിരുന്നു. ഹാരിയുടെ ചാരിറ്റിപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ഷണം ലഭിച്ച അനേകം പ്രതിനിധികളിലൊരാളാണ് 18കാരനാ മുട്സു.
കുടുംബത്തിലെ പ്രശ്നങ്ങൾ തീർക്കാൻ മേഗൻ മുൻകൈ എടുക്കണമെന്ന് സഹോദരി
ഹാരിയും മേഗനും തമ്മിലുള്ള വിവാഹം നിശ്ചയിച്ച സമയം മുതൽ മേഗനെ വിമർശിച്ച് അവരുടെ സഹോദരനും സഹോദരിയും അടക്കമുള്ള അടുത്ത കുടുംബക്കാർ രംഗത്തെത്തിയിരുന്നു. മേഗൻ തങ്ങളെ ആരെയും വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്നും വന്ന വഴികൾ മറന്നയാളാണെന്നുമായിരുന്നു അവർ ഉന്നയിച്ച പൊതുവെയുള്ള ആരോപണം. തൽഫലമായി മേഗന്റെ അമ്മ ഡോറിയ ഒഴിച്ചുള്ള ബന്ധുക്കളൊന്നും വിവാഹത്തിൽ പങ്കെടുത്തിരുന്നുമില്ല. എന്നാൽ കഴിഞ്ഞതൊക്കെ കഴിഞ്ഞുവെന്നും കുടുംബത്തിലെ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ മേഗൻ തന്നെ മുൻകൈയെടുക്കണമെന്ന നിർദ്ദേശവുമായി മേഗന്റെ സഹോദരി സാമന്ത ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ പിതാവ് തോമസ് മാർകിളിനെ ബ്രിട്ടനിലെത്തിക്കാൻ മേഗൻ മുൻകൈയെടുക്കണമെന്നും അതിലൂടെ ബക്കിങ്ഹാം പാലസ് കാണണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാകുമെന്നും സാമന്ത നിർദ്ദേശിക്കുന്നു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നതിനാൽ തോമസ് വിവാഹത്തിന് വന്നിരുന്നില്ല.