- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാരി രാജകുമാരൻ ശരിക്കും പെട്ട് പോയതോ....? രാജകുമാരിയായി കൈപിടിച്ചെത്തിയത് ആദ്യ വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം കഞ്ചാവ് പൊതി വരെ വിതരണം ചെയ്ത കേമത്തി; നേട്ടങ്ങൾ കൊയ്യാൻ എന്തിനും തയ്യാറായ മേഗന്റെ പ്രണയം പോലും കൃത്രിമമോ...?
ലണ്ടൻ: ഹാരി രാജകുമാരനും മേഗൻ മാർകിളും തമ്മിൽ വിവാഹിതരായിട്ട് ആറ് മാസം പിന്നിടുന്നേയുള്ളുവെങ്കിലും അതിനിടെ മേഗൻ വിവാദനായികയായി മാറിക്കഴിഞ്ഞ അവസ്ഥയാണുള്ളത്. കൊട്ടാരത്തിനകത്തെ കുടുംബകലഹത്തിന് അതായത് ഹാരിയുടെയും സഹോദരൻ വില്യമിന്റെയും കുടുംബങ്ങൾ തമ്മിൽ അകലാൻ പ്രധാന കാരണക്കാരിയായി ആരോപിക്കപ്പെടുന്നത് മേഗനെയാണ്. ഇതിന് പുറമെ സ്വന്തം അച്ഛനെയും സഹോദരീ സഹോദരന്മാരടക്കമുള്ള ബന്ധുക്കളെയും തീരെ ഗൗനിക്കുന്നില്ലെന്ന ദുഷ്പേരും ഇതിനിടെ മേഗൻ സമ്പാദിച്ചിരുന്നു. ഇതിന് പുറമെ രാജകീയ പ്രോട്ടോക്കോൾ പാലിക്കാത്ത ജീവിത രീതിയുടെ പേരിലും മേഗൻ പേര്ദോഷമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മേഗനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന ചില വസ്തുതകൾ കൂടി പുറത്ത് വന്നിരിക്കുകയാണ്. 2011 സെപ്റ്റംബറിൽ ഹോളിവുഡ് പ്രൊഡ്യൂസറായ ട്രെവർ ഈഗിൾസനെ വിവാഹം ചെയ്യുന്ന വേളയിൽ ജമൈക്കയിൽ വച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം മേഗൻ കഞ്ചാവ് പൊതി വരെ വിതരണം ചെയ്തിരുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. നേട്ടങ്ങൾ കൊയ്യാൻ എന്തിനും തയ്യാറാകുന്ന മേഗന് ഹാരി
ലണ്ടൻ: ഹാരി രാജകുമാരനും മേഗൻ മാർകിളും തമ്മിൽ വിവാഹിതരായിട്ട് ആറ് മാസം പിന്നിടുന്നേയുള്ളുവെങ്കിലും അതിനിടെ മേഗൻ വിവാദനായികയായി മാറിക്കഴിഞ്ഞ അവസ്ഥയാണുള്ളത്. കൊട്ടാരത്തിനകത്തെ കുടുംബകലഹത്തിന് അതായത് ഹാരിയുടെയും സഹോദരൻ വില്യമിന്റെയും കുടുംബങ്ങൾ തമ്മിൽ അകലാൻ പ്രധാന കാരണക്കാരിയായി ആരോപിക്കപ്പെടുന്നത് മേഗനെയാണ്. ഇതിന് പുറമെ സ്വന്തം അച്ഛനെയും സഹോദരീ സഹോദരന്മാരടക്കമുള്ള ബന്ധുക്കളെയും തീരെ ഗൗനിക്കുന്നില്ലെന്ന ദുഷ്പേരും ഇതിനിടെ മേഗൻ സമ്പാദിച്ചിരുന്നു.
ഇതിന് പുറമെ രാജകീയ പ്രോട്ടോക്കോൾ പാലിക്കാത്ത ജീവിത രീതിയുടെ പേരിലും മേഗൻ പേര്ദോഷമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മേഗനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന ചില വസ്തുതകൾ കൂടി പുറത്ത് വന്നിരിക്കുകയാണ്. 2011 സെപ്റ്റംബറിൽ ഹോളിവുഡ് പ്രൊഡ്യൂസറായ ട്രെവർ ഈഗിൾസനെ വിവാഹം ചെയ്യുന്ന വേളയിൽ ജമൈക്കയിൽ വച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം മേഗൻ കഞ്ചാവ് പൊതി വരെ വിതരണം ചെയ്തിരുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. നേട്ടങ്ങൾ കൊയ്യാൻ എന്തിനും തയ്യാറാകുന്ന മേഗന് ഹാരിയോടുള്ള പ്രണയവും കൃത്രിമം നിറഞ്ഞതാണോ എന്ന ചോദ്യവും ഇതിനെ തുടർന്ന് ഉയരുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഹാരി രാജകുമാരൻ പെട്ട് പോയതാണോ...? എന്ന ആശങ്ക നിറഞ്ഞ ചോദ്യമാണ് രാജഭക്തർ ചോദിച്ച് പോകുന്നത്.
മേഗനെക്കുറിച്ചുള്ള സൺ ദിനപത്രത്തിന്റെ പുതിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാൻ ബക്കിങ്ഹാം പാലസ് കഴിഞ്ഞ രാത്രി തയ്യാറായിട്ടില്ല. ആദ്യ വിവാഹത്തിനോട് അനുബന്ധിച്ച് നൂറോളം അതിഥികൾക്കായി നടത്തിയ നാല് ദിവസത്തെ പാർട്ടി അവിസ്മരണീയമാക്കാനായിരുന്നു മേഗൻ ഈ വിധം പ്രവർത്തിച്ചതെന്നും വെളിപ്പെട്ടിട്ടുണ്ട്.മയക്കുമരുന്ന് ഉപയോഗം അസാധാരണമല്ലാത്ത പശ്ചാത്തലത്തിൽ നിന്നാണ് മേഗൻ വരുന്നതെങ്കിലും അവർ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്നും ഒരു ഉറവിടം വെളിപ്പെടുത്തുന്നു. മേഗന്റെ സഹോദരൻ കഞ്ചാവ് വലിക്കാറുണ്ടെന്ന് വെളിപ്പെട്ടിരുന്നു. അച്ഛൻ തോമസ് സീനിയർ ചിലപ്പോഴൊക്കെ കൊക്കെയിൻ ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്.
ജമൈക്കിയിലെ വിവാഹ ചടങ്ങിൽ അതിഥികൾക്ക് കഞ്ചാവ് വിതരണം ചെയ്തിട്ടുണ്ടെങ്കിൽ മേഗനെയും മുൻ ഭർത്താവിനെയും ഇവിടുത്തെ നിയമങ്ങൾ അനുസരിച്ച് പ്രോസിക്യൂഷന് വിധേയമാക്കാൻ സാധിക്കുമെന്നാണ് ജമൈക്കൻ ബാർ അസോസിയേഷൻ പ്രസിഡന്റായ ജാക്യുലിൻ കുമ്മിൻഗ്സ് പറയുന്നത്. 2015ൽ ജമൈക്കയിലെ ഡ്രഗ് ലോകളിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും പ്രായപൂർത്തിയാകാത്തവർ കഞ്ചാവ് കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും ഇന്നും ക്രിമിനൽ കുറ്റമാണ്.
മേഗന്റെ ആദ്യ വിവാഹം വിവിധ വിശ്വാസങ്ങളിലെ ചടങ്ങുകൾ ഇടകലർത്തിയായിരുന്നു നടത്തിയിരുന്നത്. അതായത് യഹൂദ പാരമ്പര്യമുള്ള ചില ചടങ്ങുകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. തന്റെ ആദ്യ കാല ടെലിവിഷൻ ഷോകളിൽ മേഗൻ അൽപവസ്ത്രധാരിണിയായിട്ട് പോലും പങ്കെടുക്കാൻ തയ്യാറായിരുന്നുവെന്ന് അന്ന് അവരുടെ കൂടെ ജോലി ചെയ്തിരുന്ന സഹനടിയുടെ വെളിപ്പെടുത്തലുകൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പുറത്ത് വന്നിരുന്നത്. ഇപ്പോൾ ആദ്യ വിവാഹത്തിലെ കഞ്വാവ് വിതരണത്തിന്റെ വാർത്ത കൂടി പുറത്ത് വന്നതോടെ മേഗന് നേരെയുള്ള സംശയ ദൃഷ്ടി ശക്തിപ്പെട്ടിരിക്കുകയാണ്.