- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജകുടുംബത്തിലെ ജോലിയിൽ നിന്നും ഒരു വർഷം കൂടി അവധി കൂട്ടിച്ചോദിച്ച് ഹാരി; പരമാവധി കാശുണ്ടാക്കിയ ശേഷം മടങ്ങാൻ ആലോചന; ബക്കിങ്ഹാം കൊട്ടാരത്തിൽ അസ്വാരസ്യം തുടരുന്നു
ലണ്ടൻ: ഹാരി രാജകുമാരനും മേഗൻ മാർക്കെലും കൊട്ടാര ചുമതലകളിൽ നിന്നുമെടുത്ത അവധി ഒരു വർഷത്തെക്ക് കൂടി നീട്ടുവാൻ ആവശ്യപ്പെട്ടു. അവരുടെ രാജപദവി നിലനിർത്തി പിന്നീട് ബ്രിട്ടനിലേക്ക് മടങ്ങുവാനാണ് ഉദ്ദേശം. മുതിർന്ന രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള ചുമതലകളിൽ നിന്നും കഴിഞ്ഞ ജനുവരിയിൽ ഒഴിഞ്ഞ ഇവർ, ചുമതകലകളില്ലാത്ത രാജകുടുംബാംഗങ്ങളായി കഴിയുവാനാണ് ആഗ്രഹിക്കുന്നത്. അതായത് രാജകുടുംബാംഗം എന്ന പദവി നിലനിർത്തിക്കൊണ്ടുതന്നെ പരമാവധി ഡീലുകൾ ഉറപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
അടുത്ത കാലത്ത് നെറ്റ്ഫ്ളിക്സുമായും സ്പോട്ടിഫൈയുമായും കരാറുകൾ ഒപ്പിട്ട കാര്യം, രാജകൊട്ടാരത്തിലെ ചുമതലപ്പെട്ടവർ സസൂക്ഷം നിരീക്ഷിക്കുന്നതിനിടയിലാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. ഇവർക്ക് നൽകിയിരുന്ന 12 മാസക്കാലത്തെ നിരീക്ഷണ കാലാവധി തീരാനിരിക്കെയാണ് ഈ പുതിയ നീക്കം ഉണ്ടായിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ഇതിന്റെ ചർച്ചകളുടെ ഭാഗമായി മുതിർന്ന രാജകുടുംബാംഗങ്ങളുമായി ഇവർ വീഡിയോ കോളിൽ സംസാരിക്കും. ഇതിനു ശേഷമായിരിക്കും ബ്രിട്ടനിലെത്തി നേരിട്ട് സംസാരിക്കുക.
രാജ്ഞിയുടെ 95 മതും ഫിലിപ്പ് രാജകുമാരന്റെ നൂറാമതും പിറന്നാൾ ആഘോഷങ്ങൾക്ക് മുൻപായി ബ്രിട്ടനിൽ തിരിച്ചെത്തുവാനാണ് ഹാരിയും മേഗനും ഇപ്പോൾ പദ്ധതികൾ തയ്യാറാക്കുന്നത്. ഇപ്പോൾ നടക്കുന്ന സന്ധി സംഭാഷണങ്ങളിൽ ജനുവരിയിൽ സാൻഡിങ്ങ്ഹാമിൽ നടന്ന ചർച്ചകളുടെയത്ര അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇവർക്ക് നൽകിയിരിക്കുന്ന ഗ്രേസ് പിരീഡ് മാർച്ച് 31 നാണ് അവസാനിക്കുന്നത്.
ഹാരിയും മേഗനും നെറ്റ്ഫ്ളിക്സുമായി ഒപ്പുവച്ച 100 മില്ല്യൺ പൗണ്ടിന്റെ കരാറും സ്പോട്ടിഫൈയ്യുമായി ഉണ്ടാക്കിയ 30 മില്ല്യൺ പൗണ്ടിന്റെ കരാറും രാജകൊട്ടാരത്തിന്റെ മൂല്യം കാത്തുസൂക്ഷിക്കുന്നതാണോ എന്ന് വിലയിരുത്തപ്പെടും എന്നാണ് ലഭിക്കുന്ന വിവരം. കോവിഡ് നിൂയന്ത്രണങ്ങൾ അനുവദിക്കുന്ന പക്ഷം ഹാരിയും മേഗനും രാജ്ഞിയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഏപ്രിൽ 21 നും ഫിലിപ്പ് രാജകുമാരന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ജൂണീലും ബ്രിട്ടനിലെത്തുമെന്നാണ് പ്രമുഖ കൊട്ടാരം ജീവചരിത്രകാരനായ ആൻഡ്രൂ മോർട്ടൺ പറയുന്നത്.
ഓൺലൈനിൽ ചർച്ചകൾ ഉണ്ടാകുമെങ്കിലും നേരിട്ട് സംസാരിച്ച് പ്രശ്നങ്ങൾ തീർക്കാനാണ് ഹാരി ശ്രമിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനോടകം തന്നെ നിരവധി തവണ ഹാരി രാജ്ഞിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മുതിർന്ന രാജകുടുംബാംഗം എന്ന നിലയിലുള്ള ചുമതലകളിൽ നിന്നും ഒഴിയുവാനുള്ള തീരുമാനമോർത്ത് ഹാരിക്ക് പശ്ചാത്താപമില്ലെങ്കിലും അത് പ്രഖ്യാപിച്ച രീതി -സമൂഹ മാധ്യമങ്ങളിലൂടെ- ശരിയായില്ലെന്നാണ് ഇപ്പോൾ ഹാരി ചിന്തിക്കുന്നതെന്നാണ് മോർട്ടൺ പറയുന്നത്.
അതേസമയം, നിരീക്ഷണ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ കൊട്ടാരം വൃത്തങ്ങൾ നിഷേധിച്ചു. മുതിർന്ന രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള ചുമതലയേറ്റെടുക്കാൻ തയ്യാറായി വരികയാണെങ്കിൽ മാത്രമേ ഇത്തരത്തിലുള്ള ഒരു കാലാവധിക്ക് പ്രസക്തിയുള്ളു എന്നാണ് അവർ പറയുന്നത്. എന്നാൽ, തികച്ചും സ്വതന്ത്രരായി നില്ക്കാൻ അവർ ഇപ്പോഴും താത്പര്യപ്പെടുന്നതീനാൽ ഒരു ഗ്രേസ് പിരീഡിന് ഇപ്പോൾ പ്രസക്തിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. എപ്പോഴത്തേക്കാളും അധികം സന്തോഷത്തോടെയാണെ അവർ കഴിയുന്നതെന്നും പിന്നെ അവരെന്തിന് തിരിച്ചുവരണമെന്നുമാണ് കൊട്ടാരവുമായി ബന്ധപ്പെട്ട ഒരു വ്യക്തി ചോദിച്ചത്.
മറുനാടന് ഡെസ്ക്