ലണ്ടൻ: ഹാരി രാജകുമാരന്റെ ഭാര്യയായി ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് വലം കാൽ വച്ച് കയറാനൊരുങ്ങുകയാണ് അമേരിക്കക്കാരിയായ കനേഡിയൻ അഭിനേത്രി മേഗൻ മെർകിൾ. ബ്രിട്ടന് പുറമെ ലോകമാകമാനമുള്ള രാജഭക്തർ ഇത് ആഘോഷിക്കാൻ ഇപ്പോൾ തന്നെ അക്ഷമയോടെ കാത്തിരിക്കുകയുമാണ്. എന്നാൽ മേഗന്റെ അപ്പനായ തോമസ് മെർകിൾ ഈ ആഘോഷത്തിൽ നിന്നും ജനശ്രദ്ധയിൽ നിന്നും മാറി നടക്കാനാണ് ഇപ്പോഴും ഇഷ്ടപ്പെടുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകളും സ്ഥിരീകരിക്കുന്നു.

ഹാരിയെ മകൾ കെട്ടുന്നറിഞ്ഞ് ഫോൺ നമ്പർ പോലും മാറ്റി തോമസ് മുങ്ങി നടക്കുന്നത് എന്തിന്...? എന്ന ചോദ്യം ഇപ്പോൾ ശക്തമാവുകയാമ്. ഇതിന് പുറമെ രാജകുമാരനെ കിട്ടിയപ്പോൾ ആദ്യ ഭർത്താവിനെ മേഗൻ നിഷ്‌കരുണം വേണ്ടെന്ന് വച്ചോ...?എന്ന ചോദ്യവും ഉയർന്ന് വരുന്നുണ്ട്.

മേഗൻ ഹാരിയെ വിവാഹം കഴിക്കുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ട ഉടൻ തന്നെ മാധ്യമങ്ങൾ വളഞ്ഞിട്ട് പിടിക്കാതിരിക്കാനായി തന്റെ മേൽവിലാസം പോലും 73കാരനായ തോമസ് നിഗൂഢമാക്കി വച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഹോളിവുഡിലെ മുൻ ടിവി ലൈറ്റ് ഡയറക്ടറായ ഇദ്ദേഹം ആരുടെയും കണ്ണിൽ പെടാതെ കഴിയുന്നുവെന്നാണ് ഇതിന് മുമ്പ് പുറത്ത് വന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നത്. വിവാഹം പ്രഖ്യാപിച്ച ഉടൻ മേഗന്റെ അമ്മ 61 കാരി ഡോറിയ റാഗ്ലാൻഡിന്റെ ചിത്രങ്ങളും വിവരങ്ങളും മാധ്യമങ്ങൽലൂടെ നിരന്തരം പുറത്ത് വന്നിരുന്നുവെങ്കിലും തോമസിനെക്കുറിച്ച് വിശദവിവരങ്ങളോ വിശദമായ ചിത്രങ്ങളോ ശേഖരിക്കാൻ മാധ്യമങ്ങൾക്ക് സാധിച്ചിരുന്നില്ല.



ഡോറിയെ ലോസ് ഏയ്ജൽസിലെ നൈബർ ഹുഡിൽ നിരന്തരം കാണപ്പെടുന്നുണ്ടെങ്കിലും തോമസ് എവിടെയാണ് ഇപ്പോഴുള്ളതെന്ന് കൃത്യമായി കണ്ടെത്താൻ പാപ്പരാസികൾ പോലും പരാജയപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ വിവാഹം ഔദ്യോഗികമായി സ്ഥിരീരിച്ച് ആദ്യത്തെ ടിവി അഭിമുഖം മേഗനും ഹാരിയും ഇക്കഴിഞ്ഞ ദിവസമായിരുന്നു നൽകിയിരുന്നത്. തന്റെ ഭാവി അമ്മായി അപ്പനെ താനിതു വരെ നേർക്ക്നേൽ കണ്ടിട്ടില്ലെന്ന സൂചന അതിൽ ഹാരി നൽകുകയും ചെയ്തിരുന്നു. തന്റെ ഡാഡിയോട് ഹാരി ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്നാണ് മേഗൻ സമ്മതിച്ചിരിക്കുന്നത്.

അതായത് മകളെ വിവാഹം കഴിക്കുന്നതിനുള്ള സമ്മതം ഡോറിയയോട് ഹാരി നേരിട്ട് ചോദിച്ചിരുന്നുവെങ്കിലും തോമസിനോട് ഫോണിൽ മാത്രമേ അനുമതി വാങ്ങാൻ സാധിച്ചിട്ടുള്ളൂ. തന്റെ ജീവിത്തതെ ഡാഡി നിർണായകമായി സ്വാധീനിച്ചുവെന്ന് മേഗൻ സദാ പറയുന്നുണ്ട്. ഡോറിയയും തോമസും മേഗൻ ചെറുതായിരിക്കുമ്പോൾ വേർപിരിഞ്ഞിരുന്നുവെങ്കിലും മേഗനുമായി തോമസ് നല്ല ബന്ധത്തിലാണ്. എന്നിട്ടും തോമസ് ഇത്തരത്തിൽ അവരിൽ നിന്നും അകന്ന് നിൽക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നുണ്ട്.മുൻ ഭർത്താവും ഹോളിവുഡ് ഫിലിം പ്രൊഡ്യൂസറുമായ ട്രെവർ ഈഗിൽസനെ മേഗൻ ആറ് വർഷത്തെ തീവ്ര പ്രണത്തിനൊടുവിലായിരുന്നു 2011 സെപ്റ്റംബറിൽ വിവാഹം കഴിച്ചിരുന്നത്.

എന്നാൽ രണ്ട് വർഷത്തിന് ശേഷം ദമ്പതികൾ വേർപിരിയുകയായിരുന്നു. ഇവർക്കിടയിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നതെന്ന് ഇന്നും നിഗൂഢമായി തുടരുന്നുവെന്നാണ് മേഗനുമായി അടുപ്പമുള്ളവർ പോലും വെളിപ്പെടുത്തുന്നത്. രാജകുമാരനെ കിട്ടിയപ്പോൾ മേഗൻ ആദ്യ ഭർത്താവിനെ നിഷ്‌കരുണം വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന ആരോപണവും ഇപ്പോൾ ശക്തമാകുന്നുണ്ട്.