- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ രാജകുടുംബാംഗങ്ങൾക്കൊപ്പം നിന്ന് കൈവീശാനുള്ള ഹാരിയുടെയും മേഗന്റെയും മോഹം തല്ലിക്കെടുത്തി എലിസബത്ത് രാജ്ഞി; നിരോധനം ഏർപ്പെടുത്തിയെങ്കിലും മക്കളുമായി ജൂബിലി ആഘോഷിക്കുന്ന രാജ്ഞിയെ കാണാൻ എത്തുമെന്ന് ഇരുവരും; പുറത്തായിട്ടും ഇപ്പോഴും ചർച്ച ഹാരിയും ഭാര്യയും തന്നെ
ലണ്ടൻ: രാജ്ഞിയുടെ കിരീടധാരണത്തിന്റെ ജൂബിലി ആഘോഷവേളയിൽ ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ കുടുംബാംഗങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെടാം എന്ന ഹാരിയുടെയും മേഗന്റെയും മൊഹത്തിന് ചിറകൊടിഞ്ഞു. അവർ ഇരുവരെയും ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്നും രാജ്ഞി വിലക്കിയിരിക്കുന്നു എന്നാണ് ചില വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്. ഈ വിവരം പുറത്തുവന്ന ഉടൻ തന്നെ കുട്ടികളുമൊത്ത് തങ്ങൽ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുമെന്ന് ഹാരിയും മേഗനും വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് 3 മണിക്കാണ് ഇതു സംബന്ധിച്ച പ്രസ്താവന ഉണ്ടായതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നു. ലൈംഗികാരോപണ വിധേയനായ ആൻഡ്രൂ രാജകുമാരനൊപ്പം, ഹാരിയും മേഗനും ബാൽക്കണിയിൽ പ്രത്യക്ഷപ്പെടില്ല എന്നായിരുന്നു ഈ പ്രസ്താവന. ഇത് കഴിഞ്ഞ ഉടനെയാണ് തങ്ങളുടെ സുഹൃഥ്റ്റും മാധ്യമ പ്രവർത്തകനുമായ ഒമിദ് സ്കോബിയുടേ ട്വീറ്റിലൂടെ തങ്ങൾ കുട്ടികളുമൊത്ത് ജൂബിലി ആഘോഷവേളയിൽ ബ്രിട്ടനിലെത്തുമെന്ന് ഇരുവരും അറിയിച്ചത്.
അതേസമയം, ജൂൺ 2 ന് ആരംഭിക്കുന്ന ആഘോഷങ്ങളിൽ ഹാരിയുടെയും മേഗന്റെയും സാന്നിദ്ധ്യം തന്നെ പരിപാടികളിൽ നിന്നും അവരിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാൻ കാരണമാകുമെന്ന മുന്നറിയിപ്പും ഇന്നലെ വന്നു. കൊട്ടാരം അധികൃതർ ശ്രദ്ധയോടെ നിന്നില്ലെങ്കിൽ ഈ പരിപാടി മുഴുവൻ തന്നെ അവർ തങ്ങളുടെ ഗുണത്തിനായി ഉപയോഗിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. രാജകുടുംബാംഗങ്ങൾ എന്ന നിലയിൽ തങ്ങളിൽ ഏൽപിച്ച കടമകൾ നിർവഹിക്കുന്നവർക്ക് മാത്രമായി ബാൽക്കണി പ്രവേശനം പരിമിതപ്പെടുത്തിയ രാജ്ഞിയുടെ നടപടി എന്തുകൊണ്ടും ശ്ലാഘനീയമാണെന്നായിരുന്നു രാജകുടുംബത്തിന്റെ ചരിത്രകാരിയായ ആംഗ്ലിയ ലെവിൻ പറഞ്ഞത്.
ബാൽക്കണിയിൽ പ്രവേശനം ലഭിക്കുകയില്ലെങ്കിലും ജൂബിലി ആഘോഷത്തിന്റെ മറ്റു പരിപാടികളിലേക്ക് ഹാരിക്കും മേഗനും ക്ഷണം ലഭിച്ചിട്ടുണ്ട്. ജൂൺ 3 ന് സെയിന്റ് പോൾ കത്തീഡ്രലിൽ നടക്കുന്ന താങ്ക്സ്ഗിവിങ് ചടങ്ങിൽ ഇരുവരും പങ്കെടുത്തേക്കും എന്നു കരുതുന്നു. ആൻഡ്രൂ രാജകുമാരനും ഈ ചടങ്ങിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നെറ്റ്ഫ്ളിക്സുമായി വൻ തുകക്ക് കരാറിൽ ഏർപ്പെട്ടിട്ടുള്ള ഹാരിയും മേഗനും ആ രംഗത്ത് തിരിച്ചടികൾ നേരിടുന്ന സമയമാണിത്. അവരുടെ നിർമ്മാണ കമ്പനി നിർമ്മിച്ച അനിമേഷൻ സീരീസിന്റെ നിർമ്മാണം നിർത്തി വെച്ചതായി നെറ്റ്ഫ്ളിക്സ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങൾ തങ്ങളുടെ വിപണിമൂല്യം വളർത്താൻ ഹാരിയും മേഗനും ഉപയൊഗിച്ചേക്കും എന്നാണ് പലരും നൽകുന്ന മുന്നറിയിപ്പ്.
രാജ്ഞി വിലക്കേർപ്പെടുത്തിയെങ്കിൽ കൂടി രാജ്ഞിക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം ബാൽക്കണിയിൽ പ്രത്യക്ഷപ്പെടാൻ ഹാരിക്കും മേഗനും ഇനിയും സാധ്യതകൾ ഉണ്ടെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് രണ്ടാമതും രാജ്ഞി ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ഒരു പക്ഷെ ഹാരിയും മേഗനും ഉണ്ടാകാൻ ഇടയുണ്ടെന്നും അവർ പറയുന്നു. രാജ്ഞി അങ്ങനെയൊരു തീരുമാനമെടുത്താൽ മനസ്സില്ലാ മനസ്സോടെ തന്നെ മറ്റുള്ളവർക്ക് അനുസരിക്കേണ്ടതായി വരും.
മറുനാടന് ഡെസ്ക്