- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അഹങ്കാരത്തിനും വിവരമില്ലായ്മയ്ക്കും വാക്സിൻ ലഭ്യമല്ല; ഒരു നേതൃമാറ്റത്തെക്കുറിച്ച് കോൺഗ്രസ് ചിന്തിക്കണം'; രാഹുൽ ഗാന്ധിക്കെതിരേ ആരോഗ്യ മന്ത്രി ഹർഷവർധൻ
ന്യൂഡൽഹി: കോവിഡ് വാക്സിൻ ലഭ്യതക്കുറവിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി ഹർഷവർധൻ. വാക്സിൻ വിതരണം സംബന്ധിച്ച് നൽകിയ വിശദീകരണം കാണാതെ രാഹുൽ ഗാന്ധി നടത്തുന്ന വിമർശനങ്ങൾ അഹങ്കാരമാണെന്ന് ഹർഷവർധൻ തുറന്നടിച്ചു.
'ജൂലായ് മാസത്തെ വാക്സിൻ ലഭ്യത സംബന്ധിച്ച വസ്തുതകൾ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നതാണ്. എന്താണ് രാഹുൽ ഗാന്ധിയുടെ പ്രശ്നം? അതദ്ദേഹം വായിച്ചില്ലേ? അഹങ്കാരത്തിനും വിവരമില്ലായ്മയ്ക്കും വാക്സിൻ ലഭ്യമല്ല. ഒരു നേതൃമാറ്റത്തെക്കുറിച്ച് കോൺഗ്രസ് ചിന്തിക്കണം.'-ഹർഷവർധൻ ട്വീറ്റിൽ പറഞ്ഞു.
വാക്സിൻ വിതരണത്തിലെ അനിശ്ചിതത്വത്തെക്കുറിച്ച് രാഹുൽ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ജൂലായ് എത്തി, എന്നാൽ വാക്സിൻ ഇതുവരെ എത്തിയില്ല, എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
വാക്സിനേഷനെതിരേ പ്രതിപക്ഷം ഉത്തരവാദിത്തരഹിതമായ പ്രസ്താവനകൾ നടത്തുകയാണെന്ന് ഹർഷ വർധൻ ഇന്നലെ ആരോപിച്ചിരുന്നു. കേന്ദ്ര സർക്കാർ 75 ശതമാനം വാക്സിനും സൗജന്യമാക്കിയതോടെ ജൂൺ മാസത്തിൽ 11.5 കോടി ഡോസ് വാക്സിൻ നൽകാൻ സാധിച്ചിട്ടുണ്ടെന്നും ഹർഷവർധൻ ട്വീറ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാനങ്ങളുടെ കൈവശം ഇപ്പോഴും 1.24 കോടി ഡോസ് വാക്സിൻ ഉപയോഗിക്കാൻ ബാക്കിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 94.6 ലക്ഷം വാക്സിൻ വിവിധ സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിൽ ലഭ്യമാകും. ഇതുവരെ കേന്ദ്ര സർക്കാരിന്റെ സൗജന്യ വാക്സിൻ പദ്ധതി പ്രകാരം 32.92 കോടി ഡോസ് വാക്സിൻ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്