സിലമ്പരസൻ എന്ന ചിമ്പു എന്നും പ്രണയകോളത്തിലെ സ്ഥിരം വാക്കാണ്. കാമുകിമാർക്കൊപ്പവും ചുംബന കഥകൾക്കൊപ്പവും ചിമ്പു എന്നും വാർത്തകളിലുണ്ടാകും. ഈ പ്രണയ കാമുകന്റെ കാമുകി നിലവിൽ നയൻതാരയോ ഹൻസികയോ എന്ന തർക്കം നിലനില്ക്കുന്നതിനിടെ ഇതാ നടൻ പുതിയൊരു വിവാദത്തിലേക്ക്.

ചിമ്പുവും ഒരു യുവനടിയും തമ്മിലുള്ള ചുംബന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്‌.കന്നഡ സുന്ദരി ഹർഷിക പൂനച്ചയുമായുള്ള ചിമ്പുവിന്റെ ചുംബനരംഗത്തിന്റെ വിഡിയോ ആണ് ലീക്കായി പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മലേഷ്യയിൽ നടന്ന സൈമ അവാർഡിനിടെ ചിമ്പുവിനൊപ്പം നിൽക്കുന്നൊരു ചിത്രം ഹർഷിക പോസ്റ്റ് ചെയ്തിരുന്നു. എന്തായാലും ഈ വിഡിയോ സോഷ്യൽ മിഡിയയിൽ വൈറലായി കത്തിപടരുകയാണ്.

ഹൻസികയുമായി പിരിഞ്ഞു നിൽക്കുന്ന ചിമ്പു പുതിയ കൂട്ടുകാരിയെ കണ്ടെത്തിയതായും വാർത്തകൾ വന്നിരുന്നു. ഇതിനിടെയാണ് ഇരുവരുടെയും ചുംബന വീഡിയോ പുറത്തു വന്നിരിക്കുന്നത്. കൂടെ അഭിനയിക്കുന്ന നടിമാരെയൊക്കെ ചാക്കിലാക്കുന്ന ചിമ്പുവിന്റെ വലയിൽ ഹർഷിക ഉടക്കി കിടക്കുയാണെന്നാണ് പൊതുവെയുള്ള സംസാരം.ചിമ്പുവും ഹർഷികയും തമ്മിലുള്ള ചുംബന വീഡിയോ എന്ന പേരിൽ യുട്യൂബിൽ പ്രചരിക്കുന്ന വീഡിയോയാണ് ചുവടെ.