- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരത് ബന്ദിന് ഐക്യദാർഢ്യം; സംസ്ഥാനത്ത് ഹർത്താൽ പൂർണ്ണം; വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ; ഹർത്താലിന്റെ ഭാഗമായത് 19 തൊഴിലാളി സംഘടനകൾ
തിരുവനന്തപുരം: സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന ഹർത്താലിൽ തൊഴിൽ മേഖല നിശ്ചലമായി. 19 തൊഴിലാളി സംഘടന സംസ്ഥാനത്ത് ഹർത്താലിൽ പങ്കെടുത്തു.മോട്ടോർ മേഖലയിലെ തൊഴിലാളികൾ പൂർണമായും പണിമുടക്കി.
വ്യവസായ തൊഴിലാളികൾ, ജീവനക്കാർ, ബാങ്ക്, ഇൻഷുറൻസ്, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, തുറമുഖ തൊഴിലാളികൾ, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് തൊഴിലാളികൾ, മീൻപിടിത്ത, വിതരണ തൊഴിലാളികൾ, തോട്ടംതൊഴിലാളികൾ എന്നിവരും പണിമുടക്കി.
പരമ്പരാഗത മേഖലയിലെ തൊഴിലാളികളും ജോലിയിൽനിന്ന് വിട്ടുനിന്നു. കയറ്റിറക്ക് മേഖലയിലും നിർമ്മാണമേഖലയിലും പണിമുടക്ക് പൂർണമായി. സ്‌കീം വർക്കർമാരും പണിമുടക്കി. കിൻകോ, വല്ലാർപാടം, കണ്ടെയ്‌നർ ടെർമിനലുകൾ, സ്‌പെഷ്യൽ ഇക്കണോമിക് സോൺ, ലോജിസ്റ്റിക് മേഖലകളിലും തൊഴിലാളികൾ ജോലിക്ക് ഹാജരായില്ല.
സംസ്ഥാനത്ത് അമ്പതിനായിരം കേന്ദ്രത്തിലായി എട്ടു ലക്ഷം തൊഴിലാളികൾ ഹർത്താൽ ദിവസം നടന്ന മനുഷ്യശൃംഖലയിൽ പങ്കെടുത്തു. ഹർത്താലിൽ കോഴിക്കോടും തിരുവനന്തപുരത്തും അക്രമസംഭവങ്ങൾ അരങ്ങേറി.
മറുനാടന് മലയാളി ബ്യൂറോ