- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ മാസം മാത്രം ഇതുവരെ 10 ഹർത്താലുകൾ; ആറു മാസത്തിനിടെ കേരളം സ്തംഭിച്ചത് 63 തവണ; സംഘപരിവാർ വക 25 ആഹ്വാനം; ഇടതിന് 11ഉം യുഡിഎഫിന് 8ഉം; ജനജീവിതം സതംഭിപ്പിച്ച് കേരളത്തിലെ ഹർത്താൽ വാദികൾ റിക്കോർഡ് ഇട്ടത് ഇങ്ങനെ
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇനി ഹർത്താലിന്റെ നാട് എന്ന് അറിയപ്പെടും. ആറു മാസത്തിനിടെ കേരളം സ്തംഭിച്ചത് 63 തവണയാണ്. ഇന്ന് ബിജെപി, കോൺഗ്രസ് പാർട്ടികൾ കേരളത്തിൽ ആഹ്വാനം ചെയ്തത് ഈ വർഷത്തെ 63 -ാംമത് ഹർത്താലാണ്. ഇത് ഒരു റിക്കോർഡാണ്. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ 60-ാം വാർഷികത്തിലാണ് 63 ഹർത്താലുകൾ കേരളത്തിൽ നടന്നത്. സംഘപരിവാർ 25 ഹർത്താലുകൾ ആഹ്വാനം ചെയ്തപ്പോൾ എൽഡിഎഫ് 11 ഹർത്താലുകളും യുഡിഎഫ് എട്ട് ഹർത്താലുകളും കൊണ്ട് സംസ്ഥാനത്തെ സ്തംഭിപ്പിച്ചു. സംസ്ഥാന പ്രാദേശിക ഹർത്താലുകളെല്ലാം ചേർന്നാണ് ഇത്. എന്ത് സംഭവിച്ചാലും ഉടൻ ഹർത്താൽ പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇടതു സർക്കാരിന്റെ കാലത്ത് കണ്ണൂരിലുണ്ടായ രാഷ്ട്രീയ പകപോക്കൽ കൊലപാതകത്തിലെല്ലാം ഹർത്താലുകൾ എത്തി. ഇതിനൊപ്പം കേന്ദ്ര സർക്കാരിനെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഹർത്താലും. 2017 ജനുവരി ഒന്നു മുതൽ ഇന്നു (2017 ജൂൺ 10) വരെയുള്ള 161 ദിവസങ്ങൾക്കിടെയാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും ചേർന്ന് ചെറുത
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇനി ഹർത്താലിന്റെ നാട് എന്ന് അറിയപ്പെടും. ആറു മാസത്തിനിടെ കേരളം സ്തംഭിച്ചത് 63 തവണയാണ്. ഇന്ന് ബിജെപി, കോൺഗ്രസ് പാർട്ടികൾ കേരളത്തിൽ ആഹ്വാനം ചെയ്തത് ഈ വർഷത്തെ 63 -ാംമത് ഹർത്താലാണ്. ഇത് ഒരു റിക്കോർഡാണ്.
കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ 60-ാം വാർഷികത്തിലാണ് 63 ഹർത്താലുകൾ കേരളത്തിൽ നടന്നത്. സംഘപരിവാർ 25 ഹർത്താലുകൾ ആഹ്വാനം ചെയ്തപ്പോൾ എൽഡിഎഫ് 11 ഹർത്താലുകളും യുഡിഎഫ് എട്ട് ഹർത്താലുകളും കൊണ്ട് സംസ്ഥാനത്തെ സ്തംഭിപ്പിച്ചു. സംസ്ഥാന പ്രാദേശിക ഹർത്താലുകളെല്ലാം ചേർന്നാണ് ഇത്. എന്ത് സംഭവിച്ചാലും ഉടൻ ഹർത്താൽ പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇടതു സർക്കാരിന്റെ കാലത്ത് കണ്ണൂരിലുണ്ടായ രാഷ്ട്രീയ പകപോക്കൽ കൊലപാതകത്തിലെല്ലാം ഹർത്താലുകൾ എത്തി. ഇതിനൊപ്പം കേന്ദ്ര സർക്കാരിനെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഹർത്താലും.
2017 ജനുവരി ഒന്നു മുതൽ ഇന്നു (2017 ജൂൺ 10) വരെയുള്ള 161 ദിവസങ്ങൾക്കിടെയാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും ചേർന്ന് ചെറുതും വലുതുമായ 63 ഹർത്താലുകൾ നടത്തിയത്. പ്രതിഷേധ സൂചകമായി സംഘടിപ്പിക്കുന്ന ഹർത്താലുകളുടെ എണ്ണം പെരുകിയതോടെ കടുത്ത പ്രതിഷേധത്തിലാണ് സംസ്ഥാനത്തെ ജനങ്ങൾ. സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെയുണ്ടായ കയ്യേറ്റത്തിൽ പ്രതിഷേധിച്ചുള്ള സമരപരമ്പരകളാണ് പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലെ ഹർത്താലിലേക്ക് നയിച്ചത്. തുടർച്ചയായുണ്ടാകുന്ന ഹർത്താലുകൾ ജനജീവിതം ആകെ താറുമാറാക്കുകയാണ്. വിവിധ പരീക്ഷകൾക്കായി എത്തേണ്ടവർ പലയിടത്തും കുടുങ്ങിക്കിടക്കുന്നു.
ഈ മാസം മാത്രം ഇതുവരെ 10 ഹർത്താലുകളായി. ഇതിൽ ആറും സംഘപരിവാർ വക. ഏഴിന് കാട്ടാക്കടയിൽ ഹർത്താൽ ആചരിച്ച ബിജെപി എട്ടിന് തിരുവനന്തപുരം ജില്ല, ചേർത്തല നഗരസഭ, ബേപ്പൂർ നിയസഭാ മണ്ഡലം, എന്നിവിടങ്ങളിൽ ഒറ്റദിവസം ഹർത്താൽ സംഘടിപ്പിച്ചു.