- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർത്താലിന്റെ മറവിൽ അന്യായ അറസ്റ്റ്: വെൽഫെയർ പാർട്ടി ഫ്രറ്റേർണിറ്റി വണ്ടൂർ മണ്ഡലം സംയുക്തമായി പ്രതിഷേധിച്ചു
വണ്ടൂർ: ഫ്രറ്റേണിറ്റി പ്രവർത്തകരേയും, ദലിത് സംഘടനാ പ്രവർത്തകരേയും ഹർത്താലിന്റെ മറവിൽ അന്യായമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ഫ്രറ്റേർണിറ്റി വണ്ടൂർ മണ്ഡലം സംയുക്തമായി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധത്തിൽ മണ്ഡലം സെക്രട്ടറി ജബ്ബാർ എ. കെ, മോയിക്കൽ ഗാഫൂർ, ഫ്രറ്റേർണിറ്റി കൺവീനർ ഷഫീഹ് വാണിയമ്പലം എന്നിവർ സംസാരിച്ചു. ദലിതുകൾക്ക് നേരെ രാജ്യവ്യാപകമായി നടക്കുന്ന സംഘ്പരിവാർ ആക്രമണത്തിൽ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും അറസ്റ്റ് ചെയ്ത നടപടി പിണറായി സർക്കാരിന്റെയും, ഗുണ്ടാ പൊലീസിന്റേയും വർഗ്ഗീയ വിവേചന മുഖമാണ് വെളിവാക്കുന്നതെന്നും ജനപക്ഷ രാഷ്ട്രീയത്തിൽ അധിഷ്ടിതമായ, നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം നിലകൊള്ളുമെന്നും ഉദ്ഘാടനം ചെയ്തു സംസാരിച്ച വെൽഫെയർപാർട്ടി മണ്ഡലം പ്രസിഡന്റ് അബുദുല്ല കോയ തങ്ങൾ പറഞ്ഞു. മണലിമ്മൽ സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം വണ്ടൂർ ടൗണിൽ സമാപിച്ചു ആസിഫ് മമ്പാട്, യാസിർ വാണിയമ്പലം, അൻവർ ചെറുകോട്, സി.എച്ച് സകരിയ എന്നിവർ നേതൃത്വം നൽകി.
വണ്ടൂർ: ഫ്രറ്റേണിറ്റി പ്രവർത്തകരേയും, ദലിത് സംഘടനാ പ്രവർത്തകരേയും ഹർത്താലിന്റെ മറവിൽ അന്യായമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ഫ്രറ്റേർണിറ്റി വണ്ടൂർ മണ്ഡലം സംയുക്തമായി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധത്തിൽ മണ്ഡലം സെക്രട്ടറി ജബ്ബാർ എ. കെ, മോയിക്കൽ ഗാഫൂർ, ഫ്രറ്റേർണിറ്റി കൺവീനർ ഷഫീഹ് വാണിയമ്പലം എന്നിവർ സംസാരിച്ചു.
ദലിതുകൾക്ക് നേരെ രാജ്യവ്യാപകമായി നടക്കുന്ന സംഘ്പരിവാർ ആക്രമണത്തിൽ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും അറസ്റ്റ് ചെയ്ത നടപടി പിണറായി സർക്കാരിന്റെയും, ഗുണ്ടാ പൊലീസിന്റേയും വർഗ്ഗീയ വിവേചന മുഖമാണ് വെളിവാക്കുന്നതെന്നും ജനപക്ഷ രാഷ്ട്രീയത്തിൽ അധിഷ്ടിതമായ, നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം നിലകൊള്ളുമെന്നും ഉദ്ഘാടനം ചെയ്തു സംസാരിച്ച വെൽഫെയർപാർട്ടി മണ്ഡലം പ്രസിഡന്റ് അബുദുല്ല കോയ തങ്ങൾ പറഞ്ഞു.
മണലിമ്മൽ സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം വണ്ടൂർ ടൗണിൽ സമാപിച്ചു ആസിഫ് മമ്പാട്, യാസിർ വാണിയമ്പലം, അൻവർ ചെറുകോട്, സി.എച്ച് സകരിയ എന്നിവർ നേതൃത്വം നൽകി.