- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെപ്റ്റംബർ 27ന് ഭാരത് ബന്ദ്; കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ; ഹർത്താൽ രാവിലെ ആറുമുതൽ വൈകീട്ട് ആറ് വരെ
തിരുവനന്തപുരം: സെപ്റ്റംബർ 27ന് സംസ്ഥാനത്ത് ഹർത്താൽ. 27ലെ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹർത്താലായി ആചരിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ സമിതി തീരുമാനിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറ് വരെയാകും ഹർത്താൽ.
പത്രം, പാൽ, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സർവിസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. പത്ത് മാസമായി തുടരുന്ന കർഷകർ പ്രക്ഷോഭത്തിന് പരിഹാരം കാണാൻ ശ്രമിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഹർത്താലിന്റെ ഭാഗമായി സ്ഥാനത്ത് 27ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആയിരിക്കും ഇത്. സെപ്റ്റംബർ 22 ന് പ്രധാന തെരുവുകളിൽ ജ്വാല തെളിയിച്ച് ഹർത്താൽ വിളംബരം ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ
Next Story