ഹൂസ്റ്റൺ: ഹൂസ്റ്റൺ പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന പൊലീസ് ഓഫീസറുടെ മൃതദേഹം കണ്ടെടുത്തതോടെ ഹാർവിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22 കവിഞ്ഞതായി അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഞായറാഴ്ച കാറിൽ ഡ്രൈവ് ചെയ്യുകയായിരുന്ന സെർജന്റ് സ്റ്റീവ് പെരസാണ് മരിച്ചതെന്ന് ഇന്ന് ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ നടത്തിയ പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തി. ഇന്ന് രാവിലെയാണ് സ്റ്റീവ് സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് കണ്ടെത്തിയത്.

34 വർഷത്തെ സർവ്വീസുള്ള സ്റ്റീവ് സുരക്ഷിതമായ വഴികണ്ടെത്തുന്നതിനിടെ ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിന് എത്തണം എന്ന് പറഞ്ഞാണ് സ്റ്റീവ് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ഭാര്യ പറഞ്ഞു. സ്റ്റീവ് തന്റെ ജീവിത ദൗത്യം നിറവേറ്റിയതായി സിറ്റിയുടെ അനുശോചനം അറിയിക്കുന്നതായും മേയർ പറഞ്ഞു. ലഭ്യമായ കണക്കുകളനുസരിച്ച് ഹാർവി ദുരന്തത്തിൽ പി പി ചെറിയാൻ പേരുടെ ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്.