മക്കാലൻ: ഹാർവി ചുഴലിയെ തുടർന്നുണ്ടായ വെള്ളപൊക്കം വീടുകളെബാധിച്ചിട്ടുണ്ടെങ്കിൽ മോൾഡ് രൂപപ്പെടുവാൻ സാധ്യത കൂടുതലാണെന്ും,മരണം വരെ സംഭവിക്കാവുന്ന അപകടകാരിയായ മോൾഡിനെ കുറിച്ച് ജനങ്ങൾബോധവാന്മാരായിരിക്കണമെന്ന് ഈ വിഷയത്തിൽ ഗവേഷണ വിദ്യാർത്ഥികൾക്ക്ക്ലാസ്സെടുക്കുന്ന മെക്കാലനിൽ നിന്നുള്ള ഡോ മാണി സക്കറിയനിർദേശിച്ചു.

വീടിനകത്തുള്ള വെള്ളം പ്രവേശിച്ചാൽ മിൽഡ്യം (മോൾഡ്) അഥവാ പൂപ്പൽവളരെ വേഗത്തിലാണ് കെട്ടിട സാമഗ്രകളിൽ വ്യാപിക്കുകയെന്ന് മാണി പറഞ്ഞു.മോൾഡിൽ നിന്നും പ്രവഹിക്കുന്ന വിഷാംശം രോഗ പ്രതിരോധ ശക്തി കുറവുള്ളകുട്ടികളേയും, പ്രായമായവ രേയുമാണ് എളുപ്പം ബാധിക്കുന്നത്.മോൾഡ് നീക്കംചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കേണ്ടതാണ്.

മോൾഡ് ബാധിച്ച ഷീറ്റ് റോക്ക്, കാർപറ്റ് പാഡിങ്ങ് കാർപറ്റ് എന്നിവഭാഗികമായല്ല പൂർണ്ണമായും മാറ്റേണ്ടതാണെന്ന് മാണി പറഞ്ഞു.മോൾഡ്ട്രീറ്റ് ചെയ്യുന്നതിനുള്ള വിദഗ്ദ തൊഴിലാളികൾ കുറവാണ്. മാസ്‌ക്, ഗ്ലൗസ്എന്നിവ ധരിച്ചിട്ടായിരിക്കണം മോൾഡ് നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾനടത്തേണ്ടതെന്നും അദ്ധേഹം നിർദേശിച്ചു.

വെള്ളം കയറിയത് മൂലം ഉണ്ടാകുന്ന തകരാറുകൾ കണ്ടെത്തുന്നതിന് മോയ്ച്ചർമീറ്റർ പ്രയോജനം ചെയ്യുമെന്നും, വായുവിലൂടെ വ്യാപിക്കുന്ന വിഷാംശംകൈകാര്യം ചെയ്യുന്നത് വളരെ ശ്രദ്ധയോടെ വേണമെന്നും മാണി പറഞ്ഞു. മോൾഡ്‌നിയന്ത്രിക്കുന്നതിന് നിയമ നിർമ്മാണം നടത്തുന്നതിന് ടെക്‌സസ്സ്ഗവണ്മെണ്ട് നിയമിച്ച വിദഗ്ദ സമിതിയിൽ അംഗമായിരുന്ന ഡോ. മാണി സഖറിയയെ ഈവിഷയത്തിൽ ബന്ധപ്പെടാവുന്നതാണ്. maniskaria@uscitrus.com