ഹൂസ്റ്റൺ: ഹൂസ്റ്റണിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനു കാരണമായ ഹാർവി ചുഴലിക്കാറ്റിനിടെ അടച്ചിട്ടിരുന്നവാൾമാർട്ട് കൊള്ളയടിച്ച തോമസ് ഗെയിലിനെ 20 വർഷം ജയിലിലടക്കാൻ കോടതിഉത്തരവിട്ടതായി ഹൂസ്റ്റൺ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണിജോഷ്വ റെയ്ഗർ പറഞ്ഞു. ഏപ്രിൽ 6 ബുധനാഴ്ചയായിരുന്ന വിധി പ്രഖ്യപിച്ചത്.

5,200 ഡോളറിന്റെ ടിവി, സിഗററ്റുകൾ എന്നിവ മോഷ്ടിച്ചതിനാണ് 37 വയസുള്ളതോമസിനെ ഇത്രയും വലിയ ശിക്ഷ നൽകുന്നതിന് ജൂറി വിധിച്ചത്. രണ്ടു ദിവസത്തെ വിചാരണയ്ക്കി ടെയാണ് വിധി പ്രസ്താവിച്ചത്.കവർച്ച നടത്തുന്ന സമയം, പ്രതി മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ടതിനു ശേഷംപരോളിലിറങ്ങിയതായിരുന്നു. വാൾമാർട്ടിൽ മോഷണം നടത്തിയത് രാത്രി 11നായിരുന്നു. പുലർച്ച 2.30 ന് പ്രതി പിടിയിലാകുകയും ചെയ്തു. ഹൂസ്റ്റണിലെമുഴുവൻ ജനങ്ങളും ഹാർവി ദുരന്തത്തിന്റെ പ്രത്യാഘാതം നേരിടുന്‌പോൾ അതുമുതലെടുക്കുവാൻ ശ്രമിച്ചത് ഗുരുതരമായ കുറ്റമാണെന്ന് ജൂറി കണ്ടെത്തി.

ഹാർവി ദുരന്തത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ വാൻ ഇടിപ്പിച്ചുവാൾമാർട്ടിന്റെ വാതിൽ തകർക്കുന്നതു പൊലീസ് ഓഫിസറുടെ ശ്രദ്ധയിൽപ്പെട്ടു.മോഷണത്തിനുശേഷം ടിവിയും മറ്റു മോഷണ വസ്തുക്കളുമായി വാനിൽ കയറുന്നപ്രതിയുടെ ചിത്രവും കാമറയിൽ പതിഞ്ഞിരുന്നു. ദുരന്തം സംഭവിച്ച ഓഗസ്റ്റ് 25മുതൽ 31 വരെ 40 പേരെയാണ് വിവിധ മോഷണങ്ങൾക്കായി അറസ്റ്റു ചെയ്തത്.